കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോയും കൂട്ടുപ്രതികളും പോലീസ് കസ്റ്റഡിയില്‍

കടവന്ത്രയിലെ ആഡംബര റസിഡന്‍ഷ്യല്‍ ഫ്‌ലാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ പ്രതികളെ ചോദ്യം ചെയ്യലിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒന്നാം പ്രതി മോഡല്‍ രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി സഹസംവിധായിക ബ്ലസി സില്‍വസ്റ്റര്‍, മൂന്നാം പ്രതി യുവനടന്‍ ഷൈന്‍ ടോം ചാക്കോ, നാലും അഞ്ചും പ്രതികളായ ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെയാണ് ചോദ്യം ചെയ്യലിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടു നല്‍കിയത്. ഫെബ്രുവരി 10 വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.
പ്രതികളുടെ പക്കലുണ്ടായിരുന്ന കൊക്കെയിനിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. സംഘം പിടിയിലാകുമ്പോള്‍ കോഴിക്കോട് സ്വദേശിനി രേഷ്മയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു പോലീസ് കൊക്കെയിന്‍ കണ്ടെത്തിയിരുന്നു. ഏഴു ഗ്രാം കൊക്കെയിനാണു രേഷ്മയുടെ ജീന്‍സില്‍ ഒളിപ്പിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























