Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സംഘാടകര്‍ അങ്കലാപ്പില്‍, ദേശീയ ഗെയിംസിലെ അഴിമതിയാരോപണങ്ങളെക്കുറിച്ച് സി.ബി.ഐ. പ്രാഥമിക അന്വേഷണം ആരംഭിച്ചു

06 FEBRUARY 2015 08:30 AM IST
മലയാളി വാര്‍ത്ത.

ദേശീയ ഗെയിംസിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ. പ്രാഥമികാന്വേഷണം ആരംഭിച്ചു. മത്സരങ്ങള്‍ കഴിഞ്ഞാലുടന്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചന. തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് സി.ബി.ഐ. കൊച്ചി യൂണിറ്റിനെ ചുമതലപ്പെടുത്തിയത്. 

സി.ബി.ഐ. ചെന്നൈ ഓഫീസ് ഐ.ജി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 50 പേജുള്ള വിശദമായ പരാതിയാണ് സി.ബി.ഐ.ക്ക് ലഭിച്ചത്. ചെന്നൈയിലെ നിര്‍ദേശപ്രകാരം കൊച്ചി യൂണിറ്റിലെ ആറംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഗെയിംസ് കഴിഞ്ഞാല്‍ നടത്തിപ്പിലെ അപാകതകള്‍ പലതും കണ്ടെത്താനാവില്ല. തെളിവുകള്‍ നശിക്കുന്നതിനുമുമ്പ് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനാണ് തീരുമാനം. ഗെയിംസ് കഴിഞ്ഞാല്‍ രേഖകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും സി.ബി.ഐ. തള്ളിക്കളയുന്നില്ല. 

സി.ബി.ഐ. കൊച്ചി യൂണിറ്റിലെ രണ്ടുപേര്‍ തിരുവനന്തപുരത്തെ ഗെയിംസ് സെക്രട്ടേറിയറ്റിലെത്തി വിവാദമായ കരാറുകളുടെ രേഖകള്‍ പരിശോധിച്ചു. ഇതിലെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വരുംദിവസങ്ങളിലും രേഖകള്‍ പരിശോധിക്കും. കോടികള്‍ ചെലവഴിച്ച് നവീകരിച്ച സ്‌റ്റേഡിയങ്ങളും സി.ബി.ഐ. പരിശോധിച്ചിട്ടുണ്ട്. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്കായി നിര്‍മിച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം, കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയം, പിരപ്പന്‍കോട് നീന്തല്‍ക്കുളം എന്നിവിടങ്ങളിലും പരിശോധന സിബിഐ സംഘം പരിശോധന നടത്തി. ഗെയിംസിന്റെ ചിത്രങ്ങളടക്കമുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗെയിംസ് നടക്കുന്ന വേദികളിലും സിബിഐ സാന്നിധ്യമുണ്ട്.
ഉദ്ഘാടനദിവസത്തെ കലാപരിപാടികളടക്കമുള്ളവയ്ക്ക് പതിനഞ്ചര കോടിയോളം രൂപ ചെലവഴിച്ചതില്‍ അഴിമതിയുണ്ടെന്നും പരാതിയുയര്‍ന്നിരുന്നു. ഗെയിംസിനെക്കുറിച്ചുയരുന്ന അഴിമതിയാരോപണങ്ങളെല്ലാം സംഘം പരിശോധിക്കുന്നുണ്ട്.
ഗെയിംസിലെ അഴിമതിയെക്കുറിച്ച് സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കാഞ്ഞതെന്ന് സൂചനയുണ്ട്. ഗെയിംസ് സംഘാടനത്തെക്കുറിച്ച് വ്യാപക അഴിമതിയാരോപണങ്ങളാണ് ഉയര്‍ന്നത്. സ്‌റ്റേഡിയം നിര്‍മാണത്തിലും കരാറുകള്‍ നല്‍കിയതിലും ഉപകരണങ്ങള്‍ വാങ്ങിയതിലുമെല്ലാം കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. 611 കോടിയോളം രൂപയാണ് നടത്തിപ്പിന് ചെലവഴിച്ചത്. എന്നാല്‍, പല പ്രധാന സ്‌റ്റേഡിയങ്ങളുടെയും പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. കോടിക്കണക്കിന് രൂപയുടെ
ഉപകരണങ്ങള്‍ വാങ്ങിയെങ്കിലും ഇവയില്‍ ഭൂരിഭാഗവും ഇതുവരെയും എത്തിയിട്ടില്ല. അവസാന മാസങ്ങളില്‍ തിരക്കിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതെല്ലാം വേണ്ടത്ര ഗുണനിലവാരമില്ലാതെയുമാണ്. ഉപകരണങ്ങളുടെ ഗുണനിലവാരവും പരിശോധിക്കാനായില്ല. വളന്റിയേഴ്‌സിനും ഒഫീഷ്യല്‍സിനും നല്‍കിയ കിറ്റുകളടക്കമുള്ളവയിലും വന്‍ തട്ടിപ്പാണ് നടന്നതെന്നും പരാതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends