തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും മയക്കുമരുന്ന് പിടി കൂടി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യുവതി അറസ്റ്റിലായി. ഒരു കിലോ ഹെറോയിനുമായി തൃശൂര്‍ സ്വദേശിനി ആന്റണി സിനിയാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. മയക്കു മരുന്ന് കുവൈറ്റിലേക്ക് കടത്തുവാനായിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പുലര്‍ച്ചെ 4.30ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കുവൈത്തിലേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























