സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച നിസാമിന്റെ കോള്‍ ലിസ്റ്റ് കണ്ട് പൊലീസ് ഞെട്ടി

ഇയാള്‍ക്ക് ഇത്രയും ബന്ധമോ, സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നിസാമിന്റെ ബന്ധങ്ങള്‍ അറിയാന്‍ കോള്‍ ലിസ്റ്റ് കണ്ട് പോലീസ് ഞെട്ടി. സംസ്ഥാന സര്‍ക്കാരില്‍ അതീവ സ്വാധീനമുള്ള എറണാകുളത്തെ ഒരു എം. എല്‍. എയുമായി വളരെ അടുത്ത ബന്ധം നിസാമിനുള്ളതായി പോലീസിന് വ്യക്തമായിക്കഴിഞ്ഞു.
നിസാമുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കേസ് ഉണ്ടായതറിഞ്ഞ് ഈ നേതാവ് തൃശൂരില്‍ രഹസ്യമായി എത്തിയിരുന്നെന്നും റിപ്പോര്‍ണ്ട്. നിസാം കാര്യങ്ങള്‍ പോലീസിനോട് തുറന്നടിച്ചാല്‍ ഈ നേതാവ് കുടുങ്ങും. പൊതുവേ അക്രമവാസന കാട്ടുന്ന നിസാമിനെ എല്ലാ കേസുളില്‍ നിന്നും ഊരിപ്പോരാന്‍ ഈ നേതാവ് സഹായിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നിസാമിന്റെ ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതുതന്നെ ഈ നേതാവ് മുഖേനയാണ്.
എന്തിനും ഏതിനും കോടികള്‍ വാരിയെറിയുന്ന നിസാമില്‍ നിന്ന് നന്നായി പണം ഊറ്റിയിരുന്നു രാഷ്ട്രീയ നേതാക്കള്‍. നിസാമിന്റെ കോള്‍ ലിസ്റ്റ് ഉന്നതങ്ങളിലെ സ്വാധീനത്താല്‍ ഒതുക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണം വന്നാല്‍ ഈ രാഷ്ടീയ നേതാവിനെയും പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ രാഷ്ടീയ തിമിംഗലങ്ങളെ ഒഴിവാക്കിയുള്ള കോള്‍ ലിസ്റ്റ് മാത്രം പരിശോധിച്ച് മുന്നോട്ടു പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























