നാല് കോടിയുടെ മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ യുവതി പിടിയില്‍

നാലുകോടി രൂപയുടെ മയക്കുമരുന്നുമായി കുവൈറ്റിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി ഷിനി ആന്റണിയാണ് (40) കേന്ദ്ര നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്. നേരത്തേ ലഭിച്ച രഹസ്യവിവരത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ 23 ന് കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്ന ഇവര്‍ ഇന്ന് രാവിലെ മടങ്ങിപ്പോകുമ്പോഴായിരുന്നു ബാഗില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടുന്നത്.
കുവൈറ്റില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതനുസരിച്ച് തന്നെ ഏല്പിച്ച ബാഗിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയതെന്ന് യുവതി പറഞ്ഞു. ഇവരെ പോലീസ് റിമാന്റ് ചെയ്തു. കുവൈറ്റിലെ ഒരു ലാബിലെ ജീവനക്കാരിയാണിവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























