താന്‍ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് കെഎം മാണി

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി. പ്രതിപക്ഷത്തിന്റ ഒരു മോഹവും നടക്കാന്‍ പോകുന്നില്ല. തന്നെ ആരും പേടിപ്പിക്കാന്‍ നോക്കണ്ടന്നും മാണി പറഞ്ഞു. ബഡ്ജറ്റ് അവതരിപ്പിരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തന്നെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാരിലെ ധനമന്ത്രി താനാണെങ്കില്‍, താന്‍ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നും മാണി പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അതിനൊന്നും മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നായിരുന്നു മാണിയുടെ മറുപടി. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആരാണ് പറയുന്നത്. ഇത്തരം കാര്യങ്ങളൊന്നും തന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























