മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേയ്ക്ക് മുളുപൊടി വാരിയെറിഞ്ഞ് പ്രതികാരം തീർത്ത് യുവതി

സ്വകാര്യ ബസിലെ കണ്ടക്ടറില്‍ നിന്ന് നേരിട്ട ദുരനുഭവത്തിന് രണ്ടുവർഷത്തിന് ശേഷം പകരം വീട്ടി യുവതി. സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേയ്ക്ക് മുളുപൊടി വാരിയെറിയുകയായിരുന്നു. മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് യുവതി ആക്രമിച്ചത്. സംഭവത്തിന് ശേഷം കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.
2 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നാണ് യുവതി തന്നെയാണ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പരാതിയില്ലെന്ന് കണ്ടക്ടര്‍ അറിയിച്ചതിനാല്‍ കേസ് എടുക്കാതെ യുവതിയെ വിട്ടയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















