നാദാപുരത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

സംഘര്‍ഷമുണ്ടായ കോഴിക്കോട് നാദാപുരം മേഖലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. പൊലീസ് സ്‌റ്റേഷനിലുണ്ടായ ബിജെപി - പൊലീസ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇതിനെ തുടര്‍ന്ന് ഇന്ന് നാദാപുരത്ത് നടത്താനിരുന്ന സന്ദര്‍ശനം മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിവാക്കി.
എന്നാല്‍ വടകര മിനി സിവില്‍ സ്‌റ്റേഷനില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തൂണേരിയില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടും അക്രമങ്ങള്‍ക്കിരയായ അറുപതോളം വീടുകളും മന്ത്രിസംഘം സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അതേസമയം, തൂണേരിയില്‍ നടന്ന സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഉത്തരമേഖല എഡിജിപി എന്‍.ശങ്കര്‍റെഡ്ഡിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























