ജി. സുധാകരനുമായി പ്രശ്നം: ആരിഫ് എംഎല്‍എ കോണ്‍ഗ്രസിലേയ്ക്ക്, നിഷേധിച്ച് എംഎല്‍എ

സിപിഎം എംഎല്‍എയ്ക്ക് കോണ്‍ഗ്രസിലേയ്ക്ക് ക്ഷണം. ആരൂര്‍ എംഎല്‍എ എഎം ആരിഫിനെയാണ് കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ആരിഫിനെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിക്കുന്നതായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ആരിഫ് എംഎല്‍എയും ജി.സുധാകരനും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ജില്ലാസമ്മേളനത്തിലെ സെമിനാറില്‍ താമസിച്ചെത്തിയതിന് ജി.സുധാകരന്‍ ആരിഫിനെ വിമര്‍ശിച്ചിരുന്നു. ആരിഫ് റിസോര്‍ട്ട് മാഫിയയില്‍ നിന്നും പണം പറ്റുന്ന ആളാണെന്നും സുധാരന്‍ ആരോപിച്ചു. ഈ തര്‍ക്കങ്ങളില്‍ നിന്ന് മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷുക്കൂര്‍ ആരീഫിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, സി.പി.എം വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ ആരിഫ് എം.എല്‍.എ. പ്രതികരിച്ചു. ജി.സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരിഫ് പറഞ്ഞു.
അതേസമയം, ചില യുവനേതാക്കള്‍ക്ക് അപാകത ഉണ്ടായിട്ടുണ്ടെന്നും അതു ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സുധാകരനും ഈ വാര്‍ത്തയോട് പ്രതികരിച്ചു. ആരിഫിനെ ശാസിച്ചിട്ടില്ല. ആരിഫ് പ്രാപ്തിയുള്ള നേതാവാണെന്നും സുധാകരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























