ദേശീയ ഗെയിംസ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് പിസി ജോര്‍ജ്ജ്

ദേശീയ ഗെയിംസ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് ചിഫ് വിപ്പ് പിസി ജോര്‍ജ്ജ്. ഗെയിംസ് കഴിഞ്ഞാലുടന്‍ ധൂര്‍ത്തും ക്രമക്കേടും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഗെയിംസിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കായിക രംഗത്തെ ചില കുത്തകകളുടെ കൈയില്‍ നിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സിബിഐ അന്വേഷണത്തെക്കുറിച്ച് ജോര്‍ജ്ജ് പ്രതികരിച്ചില്ല.
എന്നാല്‍ രേഖാമൂലം പരാതിയുമായി ഗവ. ചീഫ് വിപ്പുതന്നെ രംഗത്തെത്തുന്നത് സര്‍ക്കാരിനെ വെട്ടിലാക്കാനെന്ന് സൂചനയുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത് വലിയ വിവാദങ്ങള്‍ക്കും തിരിച്ചടികള്‍ക്കും കാരണമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ട്. അതേസമയം, ഗെയിംസ് അഴിമതിയെക്കുറിച്ച് സി.ബി.ഐ പ്രാഥമികാന്വേഷണം നടത്തുന്നത് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍, പിള്ള അത് നിഷേധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























