കൊച്ചി കാക്കനാട് അര്‍ദ്ധരാത്രി വീട്ടില്‍ കയറി യുവാവ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി... പൊള്ളലേറ്റ യുവാവും മരിച്ചു... പെണ്‍കുട്ടിയുടെ പിതാവിനും പൊള്ളലേറ്റിട്ടുണ്ട്

അര്‍ദ്ധരാത്രി വീട്ടില്‍ കയറി യുവാവ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് രാത്രി വീട്ടില്‍ കയറി വന്ന് പെണ്‍കുട്ടിയെ കൊലപ്പടുത്തിയത്. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്.
ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേല്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദേവികയേയും യുവാവിനെയും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. ഇന്നലെ രാത്രി 12.15 ഓടെയാണ് സംഭവം നടന്നത്. .
ഇന്നലെ വൈകുന്നേരവും പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















