മിന്നലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ... പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ കത്തിനശിച്ചു... സംഭവസമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി

മിന്നലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ കത്തിനശിച്ചു. സംഭവസമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെങ്ങാനൂര്‍ പണ്ടാരവിളാകം ഉത്രം ഹൗസില്‍ രാജേന്ദ്രന്റെ വീടാണ് തീപിടിച്ചത്. വീട്ടുകാര്‍ ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വന്‍ദുരന്തം ഒഴിവായി. അടുക്കളഭാഗവും സമീപത്തെ അലമാരയില്‍ വച്ചിരുന്ന 22,000 രൂപ, സ്വര്‍ണം, പ്രമാണങ്ങള്‍, മറ്റു രേഖകള്‍ എന്നിവയും പൂര്‍ണമായി കത്തിനശിച്ചു.വീടിന്റെ ഉള്‍ഭാഗം ഭാഗികമായി നശിച്ചു.
വീട്ടിലെത്തിയ രാജേന്ദ്രന്റെ മരുമകന്‍ ആനന്ദ് വാതില്‍ തുറന്നപ്പോള്‍ പുക കണ്ടു. തുടര്‍ന്നാണ് അടുക്കള ഭാഗത്ത് തീ കണ്ടത്. ആനന്ദും നാട്ടുകാരും ചേര്‍ന്ന് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിഴിഞ്ഞം പൊലീസും അഗ്‌നിശമനസേനയും എത്തിയാണ് തീകെടുത്തിയത്. ചൊവ്വാഴ്ച രാത്രി മേഖലയില്‍ കനത്തമഴയും മിന്നലും ഉണ്ടായിരുന്നു. മിന്നലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha





















