അടുത്ത വര്‍ഷത്തിലെ ഹജ്ജ് കര്‍മ്മത്തിനുളള അപേക്ഷ ഇന്നു മുതല്‍ സമര്‍പ്പിക്കാം...

അടുത്ത വര്‍ഷത്തിലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പൂര്‍ണമായി ഓണ്‍ലൈനിലൂടെയാണ്. അപേക്ഷഫോറവും വിശദാംശങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ മുഖേനയായതിനാല്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുമുള്ള അപേക്ഷകരും അപേക്ഷയും ഒറിജിനല്‍ പാസ്‌പോര്‍ട്ടും അഡ്വാന്‍സ് തുകയടച്ച രസീത്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
അപേക്ഷകര്‍ക്ക് 20-01-2021 വരെ കാലാവധിയുള്ളതും 10-11-2019നുള്ളില്‍ അനുവദിച്ചതുമായി മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുണ്ടായിരിക്കണം. 31-05-2020ന് 70 വയസ്സ് പൂര്‍ത്തിയായവരെ (01061950നോ അതിനുമുമ്പോ ജനിച്ചവര്‍) നിബന്ധനകള്‍ക്ക് വിധേയമായി റിസര്‍വ് കാറ്റഗറി എയില്‍ (70 വയസ്സിന് മുകളിലുള്ളവര്‍) ഉള്‍പ്പെടുത്തും. 70 വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിര്‍ബന്ധമായും വേണം. ഇവര്‍ ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവരാകരുത്.
31-05-2020ന്, 45 വയസ്സ് പൂര്‍ത്തിയായ മഹ്‌റമില്ലാത്ത നാല് സ്ത്രീകള്‍ക്ക് ഒരുമിച്ച് അപേക്ഷിക്കാം. അഞ്ച് സ്ത്രീകള്‍ക്ക് വരെ ഈ വിഭാഗത്തില്‍ ഒന്നിച്ച് അപേക്ഷിക്കാം. 09-09-2020ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫന്റ് വിഭാഗത്തിലും അപേക്ഷിക്കാം. നവംബര്‍ പത്തുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി.
https://www.facebook.com/Malayalivartha





















