പാക്കിസ്ഥാനിൽ താരമായി ജോളി... 'സമ്പത്തിന് വേണ്ടി 17 വര്‍ഷത്തിനിടെ ആറ് കുടുംബാംഗങ്ങളെകൊന്ന സ്ത്രീ' കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര പാകിസ്താനിലെ പ്രമുഖ പത്രത്തിൽ...

കേരളത്തെ നടുക്കിയ ജോളിയുടെ ക്രൂരത പാകിസ്താനിലും ചര്‍ച്ചയായിരിക്കുകയാണ്. പാകിസ്താനിലെ പ്രമുഖ പത്രമായ ദി ഡോണിലാണ് വലിയ പ്രാധാന്യം നല്‍കി വാര്‍ത്ത എത്തിയത്. സമ്പത്തിന് വേണ്ടി 17 വര്‍ഷത്തിനിടെ ആറ് കുടുംബാംഗങ്ങളെകൊന്ന സ്ത്രീ എന്ന തലക്കെട്ട് നല്‍കിയാണ് പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ എഡിഷനില്‍ ഉര്‍ദു ഭാഷയിലാണ് ജോളിയുടെ കൊലപാതക പരമ്ബര റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ഇത് മറച്ചുവയ്ക്കാന്‍ കഴിഞ്ഞതിലെ ഞെട്ടലും പത്രം പ്രാധാന്യം നല്‍കുന്നുണ്ട്. അതേസമയം ജോളി നടത്തിയ ക്രൂരതകള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഏവരെയും ഞെട്ടിപ്പിക്കുന്നതാണ് ഈ വിവരങ്ങള്‍. വര്‍ഷങ്ങളുടെ വ്യത്യാസത്തിലാണ് ജോളി കുടുംബത്തിലെ ആറു പേരെയും കൊലപ്പെടുത്തിയത്. സമാന രീതിയിലായിരുന്നു ഏവരുടെയും മരണം എന്നതാണ് കൊലപാതക പരമ്ബര പുറത്ത് വരാന്‍ കാരണം. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ വിവരം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha





















