ബസില്‍ കയറുന്നതിനിടെ മാല പൊട്ടിച്ച സ്ത്രീയെ വീട്ടമ്മ സാരിയില്‍ പിടിച്ചുനിര്‍ത്തി

മലപ്പുറത്ത് എടക്കരയില്‍ ബസില്‍ കയറുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശിനിയെ വീട്ടമ്മ തന്നെ പിടികൂടി. മൊടപ്പൊയ്ക കോട്ടേക്കാട്ടില്‍ ശാരദ (60) യുടെ മൂന്നേകാല്‍ പവന്റെ മാല് പൊട്ടിച്ച കര്‍ണാടക കോലാറിലെ സരോജ(50)മാണ് പിടിയിലായത്.
മാല കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സരോജത്തിന്റെ സാരിയില്‍ ശാരദ കയറി പിടിച്ചു. മാല തിരിച്ചു വാങ്ങിയതിനു ശേഷം സരോജത്തെ വിടാതെ പിടിച്ചുനിര്‍ത്തി. ഇതിനിടയില്‍ ബസിലെ മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.
നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഒരുങ്ങി ബസില്‍ യാത്ര ചെയ്ത് എടക്കരയില്‍ തന്നെ ഇതിനകം പത്തിലധികം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വടകര സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്.
പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ എസ്‌ഐ വി.അമീറലി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















