പെരുമ്പാവൂരില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ എ.എം റോഡില്‍ പാലക്കാട്ടുതാഴം പാലത്തിന് സമീപമാണ് സംഭവം നടന്നത്. നെടുംന്തോട് വട്ടേക്കുടി സെയ്ത് മുഹമ്മദ് മകന്‍ ഇര്‍ഫാന്‍ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം.
പെരുമ്പാവൂരിലെ തുണിക്കടയില്‍ ജോലി ചെയ്യുന്ന ഇര്‍ഫാന്‍ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം. ബൈക്കിന് പിറകില്‍ വന്ന കണ്ടൈയിനര്‍ ലോറിയില്‍ തട്ടി വാഹനത്തിന്റെ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ലോറിയുടെ ടയര്‍ തലയിലൂടെ കയറി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഫയര്‍ഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
"
https://www.facebook.com/Malayalivartha

























