ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രമുഖകവി ഡോ: പുതുശ്ശേരി രാമചന്ദ്രന് ; 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന ആത്മകഥയ്ക്കാണ് പുരസ്ക്കാരം

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ ഡോ: പുതുശ്ശേരി രാമചന്ദ്രനാണ് പുരസ്‌ക്കാരം. അദ്ദേഹത്തിന്റെ ആത്മകഥയായ 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന കൃതിക്കാണ് അവാര്‍ഡ് നേടിയിരിക്കുന്നത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദി പുരസ്‌കാരം അദ്ദേഹത്തിന് സമർപ്പിക്കും.
പുരസ്‌കാര നിര്‍ണ്ണയ സമിതിയിൽ കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്ബാന്‍, എംആര്‍ ജയഗീത, ശ്രീവത്സന്‍ നമ്ബൂതിരി എന്നിവര്‍ അംഗങ്ങളായിരുന്നു. വയലാര്‍ രാമവര്‍മയുടെ 43ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 26ന് നടക്കുന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുതുശ്ശേരി രാമചന്ദ്രന് പുരസ്‌കാരം നൽകും.എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അദേഹം അർഹനായിട്ടുണ്ട്.
.https://www.facebook.com/Malayalivartha

























