കാമുകിയെ ശല്യം ചെയ്തതോടെ സഹിക്കാനായില്ല!! യുവാവിനെ വീട്ടിൽ കുത്തി പരിക്കേല്‍പ്പിച്ചു; ഇടതു നെഞ്ചില്‍ കുത്തേറ്റ സുജിത് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ

സുജിത് സ്നേഹിക്കുന്ന പെണ്‍കുട്ടിയെ ആര്‍പ്പൂക്കര സ്വദേശി ശല്യം ചെയ്തതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് കുത്തുണ്ടായത്. സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത് പറഞ്ഞു. യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കാരാപ്പുഴ പയ്യംപള്ളിച്ചിറയില് സുജിത്തി (22) നാണ് കുത്തേറ്റത്. ഇടതു നെഞ്ചില്‍ കുത്തേറ്റ സുജിത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ.് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ആര്‍പ്പൂക്കര സ്വദേശിയായ യുവാവുമായി സുജിത് കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























