മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങിയ കടക്കാവൂര്‍ എസ്ബിഎച്ച്‌എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാണാതായി; കോസ്റ്റല്‍ ഗാര്‍ഡും മത്സ്യതൊഴിലാളികളും തെരച്ചിൽ നടത്തുന്നു

കടക്കാവൂര്‍ എസ്ബിഎച്ച്‌എസ് സ്കൂളിലെ പത്താം കാസ്സ് വിദ്യാര്‍ഥികളായ ഹരിചന്ദ്, ദേവനാരായണന്‍ എന്നിവരെ അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ കുളിക്കവേ കാണാതായി. കുളിക്കാന്‍ ഇറങ്ങിയ എട്ട് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ തിരയില്‍ പെടുകയായിരുന്നു. ഗോകുല്‍ എന്ന വിദ്യാര്‍ത്ഥിയെ മത്സ്യതൊഴിലാളികള്‍ രക്ഷിച്ചെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. ഇവര്‍ക്കായി കോസ്റ്റല്‍ ഗാര്‍ഡും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























