ഇനി എനിക്ക് കൂട്ടിന് ആരാ ഉള്ളത്... ഒരുമിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ചേച്ചി നിമിഷ നേരത്തിനുള്ളില്‍ കണ്‍മുന്നില്‍ തീഗോളമായി മാറിയത് കണ്ട ഞെട്ടല്‍ മാറാതെ .തേങ്ങലോടെ മണിക്കുട്ടി...

ഇനി എനിക്ക് കൂട്ടിന് ആരാ ഉള്ളത്... ഒരുമിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ചേച്ചി നിമിഷ നേരത്തിനുള്ളില്‍ കണ്‍മുന്നില്‍ തീഗോളമായി മാറിയത് കണ്ട ഞെട്ടല്‍ മാറാതെ .തേങ്ങലോടെ മണിക്കുട്ടി. പതിനൊന്നുകാരിയായ ദേവകി അതോര്‍ത്ത് തേങ്ങിക്കരയുകയാണ്. മണിക്കുട്ടിയെന്നാണ് ദേവകിയെ വീട്ടുകാര്‍ വിളിച്ചിരുന്നത്. ചേച്ചിയെ പാറുവെന്നും. എറണാകുളം ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവകി. മിഥുന്റെ വരവിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയതോടെ ഓടിമാറാന്‍ അമ്മയുടെ നിര്‍ദേശം ലഭിച്ചതോടെയാണ് ദേവകി വീടിനു പുറത്തേക്ക് ഓടിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം ചേച്ചിയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്നു. ചേച്ചി അഗ്‌നിക്കിരയാവുന്നത് കരഞ്ഞുകൊണ്ട് കണ്ടു നില്‍ക്കാനേ ഈ കൊച്ചു കുഞ്ഞിന് കഴിഞ്ഞുള്ളൂ. എന്തു ചെയ്യണമെന്നറിയാതെ അലറിക്കരഞ്ഞു കൊണ്ടു നിന്ന മണിക്കൂട്ടിയെയാണ് സംഭവമറിഞ്ഞ് അയല്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ കാണാനായത്.
മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് പിതാവിന് പരിക്കേല്‍ക്കുകയും മാതാവ് നിസ്സഹായാവസ്ഥയിലാവുകയും ചെയ്തതോടെ പോലീസിന് വിവരങ്ങള്‍ നല്‍കേണ്ട ചുമതല മണിക്കുട്ടിക്കായി. തേങ്ങലോടെയാണ് മണിക്കുട്ടി വീട്ടില്‍ നടന്ന കാര്യങ്ങള്‍ പോലീസിന് മൊഴിയായി നല്‍കിയത്. പലപ്പോഴും മണിക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ പോലും പോലീസുകാര്‍ക്ക് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha