തിരുവനന്തപുരം മൃഗശാലയിലെ ആനമുത്തശ്ശി ചരിഞ്ഞു

തിരുവനന്തപുരം മൃഗശാലയിലെ ആന മുത്തശ്ശി മഹേശ്വരി ചരിഞ്ഞു. 87 വയസായിരുന്നു. പ്രായാധിക്യത്തില്‍ കഴിഞ്ഞ ഒരു മാസമായി അത് ഭക്ഷണം കഴിക്കാത്ത നിലയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അവശനിലയിലായ ആന കുഴഞ്ഞ് നിലത്തു വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എണീക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തീരെ അവശതയിലെത്തിയ ആനയ്ക്ക ട്രിപ്പിലൂടെ ഗ്ലൂക്കോസും വെള്ളവും കൊടുക്കുന്നുണ്ടായിരുന്നു .പലതവണ മൃഗശാല ജീവനക്കാര്‍ ആനയെ എണീപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. . എണീപ്പിക്കാന്‍ വേണ്ടി ഖലാസികളുടെ സഹായം തേടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. അവര്‍ വരുന്നത് കാത്തു നില്‍ക്കാതെ ആന മുത്തശ്ശി ചരിഞ്ഞു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നടക്കും.
പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് 1946 ല്‍ മഹേശ്വരി തിരുവനന്തപുരം മൃഗശാലയില്‍ എത്തുന്നത്. നിലമ്പൂരിലെ കാട്ടില്‍ നിന്നെത്തിയ മഹേശ്വരി മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വലിയ ആകര്‍ഷണമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























