ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചിരിക്കെ കൂടത്തായി കൊലപാതക പരമ്പരയില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും... പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും വീണ്ടും കസ്റ്റഡിയില്‍ കിട്ടുന്നതിനുമുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും

ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചിരിക്കെ കൂടത്തായി കൊലപാതക പരമ്പരയില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും വീണ്ടും കസ്റ്റഡിയില്‍ കിട്ടുന്നതിനുമുള്ള അപേക്ഷയും പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി മുമ്പാകെയുണ്ട്. റോയി തോമസിന്റെ മരണത്തിലാണ് ജോളി, എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ മറ്റ് അഞ്ചുപേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി മൊഴിനല്‍കി. ഇതോടെയാണ് മറ്റു കൊലകളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
റിമാന്‍ഡില്‍ കോഴിക്കോട് സ്‌പെഷല്‍ സബ് ജയിലില്‍ പാര്‍പ്പിച്ച പ്രതികളെ പത്തുദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന അപേക്ഷയില്‍ ആറുദിവസമാണ് കോടതി അനുവദിച്ചിരുന്നത്. വന്‍ സുരക്ഷയിലാണ് പ്രതികളെ ഇന്ന് കോടതിയിലെത്തിക്കുക.
https://www.facebook.com/Malayalivartha





















