Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

പ്രത്യേക മാനസികാവസ്ഥയില്‍ വേശ്യാ പരാമര്‍ശം വന്നുപോയതാണ്; ഞാനൊരു മനുഷ്യനല്ലേ...ഞാനൊരു ദൈവമൊന്നുമല്ല, മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യനാണ്:- വേശ്യാ പ്രയോഗത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

16 OCTOBER 2019 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ. തന്നെ വിമര്‍ശിച്ചതിന്റെ പേരില്‍ കെഎസ്‍യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരിയെ ഫേസ്ബുക്ക് ലൈവിലൂടെ വേശ്യയെന്ന് അധിക്ഷേപിച്ച സംഭവത്തിലാണ് ഫിറോസ് മാപ്പ് അപേക്ഷിച്ച്‌ വീണ്ടും ലൈവിലെത്തിയത്. ആ വാക്ക് താന്‍ പറയാന്‍ പാടില്ലായിരുന്നെന്നും വിമര്‍ശിനം നേരിട്ട വിഷമത്തില്‍ പറഞ്ഞുപോയതാണെന്നും ഫിറോസ് കുറ്റസമ്മതം നടത്തി.

വേശ്യാ പരാമര്‍ശം പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണ്. അത്തരമൊരു വാക്ക് താന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു. ആ സമയത്തെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ എന്നെ വിളിച്ചു. ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി ആ വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന്. ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാന്‍ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണെന്ന് ഫിറോസ് ലൈവിൽ വ്യക്തമാക്കി.

ഇന്നലെ ഞാന്‍ നടത്തിയ വേശ്യാ പരാമര്‍ശം എല്ലാവരും കണ്ടതാണ്. ഇന്നലത്തെ എന്റെ മാനസികാവസ്ഥ വല്ലാത്തൊരു അവസ്ഥയാണ്. കാരണം ലേക്‌ഷോാര്‍ ഹോസ്പിറ്റലില്‍ നമ്മള്‍ നോക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ചെറിയ കുട്ടിയാണ്. മൂന്ന് വയസുള്ള കുട്ടിയാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത കുട്ടി വീണ്ടും സീരിയസ് ആയിട്ട് അത് വെന്റിലേറ്ററില്‍ ആണ്. കഴിഞ്ഞ രണ്ട് ദിവസമായിട്ട് ഞാന്‍ ആ ഭാഗങ്ങളില്‍ കിടന്ന് ഓടി നടക്കുകയാണ്. അതിനിടയിലാണ് രാവിലെ പല ആളുകളും വിളിച്ചിട്ട് നിങ്ങള്‍ക്ക് ഞങ്ങള്‍ പൈസ അയച്ചുതരുന്നില്ലേ, നിങ്ങള്‍ ഇങ്ങനെ രാഷ്ട്രീയം കളിക്കാന്‍ പറ്റുമോ എന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നത്. അതിനിടെ എനിക്കെതിരെ അനാവശ്യമായി ഫേസ്ബുക്ക് പോസ്റ്റുകള്‍ വരുന്നു. ഇത്രയും മോശമായി ആളുകള്‍ എനിക്കെതിരെ പോസ്റ്റുകള്‍ ഇടുന്നു. ഞാനൊരു മനുഷ്യനല്ലേ ഞാനൊരു ദൈവമൊന്നുമല്ല. മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യനാണ്. നിങ്ങളെപ്പോലെ തന്നെയാണ് ഞാന്‍. ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ ഒരു പരാമര്‍ശം നടത്തി എന്ന പേരില്‍ നിങ്ങള്‍ എനിക്ക് നേരെ ഇത്തരത്തില്‍ വന്നു.

നിങ്ങളെ പറയുമ്പോൾ എത്ര വിഷമം തോന്നുന്നോ അത്രയും വിഷമം എന്നെ പറയുമ്പോൾ എനിക്കും തോന്നലുണ്ട്. ഞാന്‍ കടിച്ചുപിടിച്ച്‌ കുറേയൊക്കെ ക്ഷമിച്ചു. ക്ഷമിക്കാന്‍ കഴിയാതായപ്പോള്‍ നമ്മള്‍ അത് പറഞ്ഞുപോയതാണ്. ഒരുപാട് സുഹൃത്തുക്കള്‍ എന്നോട് വന്നു പറഞ്ഞു, ആ സമയത്തെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിന്‍വലിക്കണമെന്ന്. ആ ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി ആ വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന്. കാരണം ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാന്‍ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണ്. ഞാന്‍ അത് പറയാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞ് നിരവധി പേര്‍ വന്നു. അവരോട് എനിക്ക് പറയാനുള്ളത്, അത് ഞാന്‍ ആ അവസരത്തില്‍ പറഞ്ഞുപോയതാണ്. ആ മാനസികാവസ്ഥയില്‍ പറഞ്ഞതാണ്.

അതേ സമയം സാമൂഹ്യപ്രവര്‍‌ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ജസ്‌ല. കേരള വനിതാ കമ്മീഷന്‍ സ്വമേധയാ ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (5 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (15 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (22 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (54 minutes ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (10 hours ago)

Malayali Vartha Recommends