സഭാ ചട്ടം ലംഘിച്ചു....സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ; അപ്പീൽ വത്തിക്കാനും തള്ളി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കുചേര്‍ന്നതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന സി.ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാൻ തള്ളിയാതായി റിപ്പോർട്ട്. സിസ്റ്റെർ ലൂസിയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ (എഫ്.സി.സി)യില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ആണ് തള്ളിയത്. ചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനിൽ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതർ ഒപ്പിട്ടുവാങ്ങിയതായാണ് ലഭിക്കുന്ന വിവരം. എന്തുവന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി ഇതിനെതിരെ പ്രതികരിക്കുകയുണ്ടായി.
ലത്തീൻ ഭാഷയിലുള്ള കത്ത് ഇന്ന് രാവിലെയാണ് സിസ്റ്റർ ലൂസി താമസിക്കുന്ന മഠത്തിൽ എത്തിയതെന്നാണ് വിവരം. കത്ത് മഠം അധികൃതർ കത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു. 11 കാരണങ്ങളാണ് സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളാനായി കത്തിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത് എന്നാണ് വെളിപ്പെടുത്തൽ. എന്നാൽ ഈ കത്ത് പഠിക്കണമെന്നും, പകർപ്പ് പരിശോധിച്ച് ഉടൻ തന്നെ വീണ്ടും അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകാനാണ് തീരുമാനം എടുത്തത്. ഇനി എന്ത് വന്നാലും മഠം വിട്ട് താൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറല്ല. ഒരു ഫോൺകോളിൽ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാൻ സഭ തയ്യാറായിരുന്നില്ല എന്നും ഈ സാഹചര്യത്തിൽ തനിക്ക് മഠത്തിൽ തുടരാൻ അവകാശമുണ്ടെന്നും സിസ്റ്റർ ലൂസി പറയുകയുണ്ടായി.
അതോടൊപ്പം തന്നെ നേരത്തെയും സിസ്റ്റർ ലൂസിക്കെതിരായി നിരവധി ആരോപണങ്ങൾ സന്യാസിനി സഭ ഉയർത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റർ ലൂസിക്കെതിരെ കടന്നാക്രമണം കൂടിയത്.
https://www.facebook.com/Malayalivartha





















