Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 12 കുറ്റവാളികൾ പിടിയിലായതോടെ പരിധിയും മറയുമില്ലാതെയുള്ള ടെലഗ്രാം, വാട്സ്ആപ്പ് അശ്ലീലതയ്ക്ക് തല്‍ക്കാലിക ശമനം..ഇതോടെ അശ്ലീല ഗ്രൂപ്പുകള്‍ വിട്ടു പോയത് ലക്ഷങ്ങള്‍...പിടിവീഴുമെന്ന്‌ ഉറപ്പായതോടെ പോണ്‍ ദൃശ്യങ്ങള്‍ നീക്കാൻ നിർബന്ധിതരായി അഡ്മിന്‍മാര്‍…

16 OCTOBER 2019 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 12 കുറ്റവാളികൾ പിടിയിലായതോടെ പരിധിയും മറയുമില്ലാതെയുള്ള ടെലഗ്രാം അശ്ലീലതയ്ക്ക് തല്‍ക്കാലം ശമനമായിരിക്കുന്നു. ഇതോടെ അനുവദനീയവും അനുവദനീയമല്ലാത്തതുമായ നീലച്ചിത്രപ്രേമികളെല്ലാം ഭീതിയിലായിരിക്കുകയാണ്.

മലയാളികള്‍ അഡ്മിന്‍മാരായുള്ള നീലക്കുറിഞ്ഞിയും അധോലോകവുമെല്ലാം പേരുമാറ്റുകയും ലൈംഗിക ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു കഴിഞ്ഞു. അഡ്മിന്‍മാന്‍മാരും ഗ്രൂപ്പിലെ മെംബറുമാരുമെല്ലാം സ്വന്തം തടി രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ഓപ്പറേഷൻ പി ഹണ്ട് - 3 യുടെ ഭാഗമായി നടന്ന റെയ്‍ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർ പോലീസിന്റെ പിടിയിലായത് .. അശ്ലീലത നിറഞ്ഞ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പലതും ഇതിനോടകം പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്

ഇന്റർനെറ്റ് വഴിയുള്ള കുട്ടികളുടെ ചൂഷണവും ചൈൽഡ് പോണോഗ്രഫിയും തടയുന്നതിനായി പ്രവർത്തിക്കുന്ന സിസിഎസ്ഇ (കൗണ്ടർ ചൈൽ‍ഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) എന്ന സംഘം ആണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പ്രത്യേക ദൗത്യത്തിന് രൂപം നൽകിയത്. ചൈൽഡ് പോണോഗ്രഫി നവമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഓപ്പറേഷൻ പി ഹണ്ടിന്റെ തുടക്കം. ഏപ്രിലിൽ നടന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വലയിലായത് നിരവധി പേരാണ്

സൈബര്‍ ഡോം, സിസിഎസ്ഇ പോലെയുള്ള ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാല്‍ ഇപ്പോഴും ഇതേ ഗ്രൂപ്പുകളില്‍ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങള്‍ കാണാതെ വാലും തുമ്പുമില്ലാത്ത ചര്‍ച്ചകള്‍ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേര്‍ തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങള്‍ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോണ്‍ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അധോലോകവും പോലുള്ളവ. ചൈല്‍ഡ് പോണ്‍ വിഡിയോകള്‍ പ്രചരിപ്പിക്കരുതെന്നു ഈ ഗ്രൂപ്പ് അഡ്മിന്‍മാര്‍ തന്നെ നിയമങ്ങളില്‍ എഴുതിയിട്ടുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ലായിരുന്നു. ഗ്രൂപ്പിലെത്തി നിമിഷങ്ങള്‍ക്കകം ചൈല്‍ഡ് പോണ്‍ ഉള്‍പ്പെടെയുള്ള വീഡിയോകള്‍ വിവിധ ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പ്രചരിക്കുമെന്നതിനാല്‍ ഇത് തടയുക പ്രായോഗികവുമല്ലായിരുന്നു.

കൂടാതെ ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പണ്‍ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്.
രണ്ടു വര്‍ഷം മുന്‍പാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. വീണ്ടും ഇതേപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പരിശോധനയും തുടര്‍ന്ന് അറസ്റ്റുമുണ്ടായത്.

വാട്സ് ആപ്പ്, ടെലഗ്രാം എന്നീ നവമാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നത്. ആലംബം, അധോലോകം , നീലക്കുറിഞ്ഞി തുടങ്ങി പേരുകളിലുള്ള ഗ്രൂപ്പുകളിലായിരുന്നു ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടന്നതെന്ന് ഇൻറപോളും കേരള പൊലീസും ചേർന്ന നടത്തിയ പരിശോധനയിൽ വ്യക്തമായി

അശ്ലീല വെബ്‌സൈറ്റുകളില്‍ പണം നല്‍കിയാല്‍ മാത്രം കാണാവുന്ന ചൈല്‍ഡ് പോണ്‍ വിഡിയോകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ്,ടെലഗ്രാം എന്നിവയിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്.ജൂണിൽ നടന്ന ഓപ്പറേഷൻ പി ഹണ്ട് 2 വിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 12 പേരും അറസ്റ്റിലായി. INTERPOL ഉം ICMEC ഉം ആണ് കുറ്റവാളികളെ പിടികൂടുന്നതിൽ പൊലീസിന് സാങ്കേതിക സഹായം നൽകിയത്.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് , പ്രത്യേകിച്ച് ടെലഗ്രാം എന്നീ നവമാധ്യമങ്ങൾ വഴിയാണ് അശ്ലീലദൃശ്യങ്ങൾ പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തെ ഇന്റർനെറ്റ് ഉപഭോക്താക്കളായ നിരവധി പേർ ഇത്തരം ദൃശ്യങ്ങൾ വ്യാപകമായി കാണുന്നുവെന്നും പ്രചരിപ്പിക്കുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ നടന്ന റെയ്‍ഡിൽ 21 ഇടങ്ങളിൽ കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മുതലായവ പിടിച്ചെടുക്കാൻ കഴിഞ്ഞു. കേരളത്തിലുടനീളം 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12 പേർ പിടിയിലാകുകയും ചെയ്തു

നിലവിലെ നിയമമനുസരിച്ച് ചൈൽഡ‍് പോണോഗ്രഫി കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ദൗത്യത്തിൽ കേരള പോലീസ് പൊതുസമൂഹത്തിന്റെയും പിന്തുണ തേടുകയാണ്. കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം അല്ലെങ്കിൽ സൈബർ സെല്ലുകളെ അറിയികാണാമെന്നു പോലീസ് ഉത്തരവ് നിലനിൽക്കുന്നുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (7 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (17 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (24 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (56 minutes ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (10 hours ago)

Malayali Vartha Recommends