തോറ്റ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനം; ചട്ടം പഠിപ്പിച്ചു ഗവർണ്ണർ

ബിടെക് പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണത്തെത്തുടർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ടെക്‌നിക്കല്‍ സര്‍വകലാശാല വിസി ഡോ. രാജശ്രീയോട് വിശദീകരണം തേടിയിരിക്കുകയാണ്. സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തി ജയിപ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. കൊല്ലം ജില്ലയിലെ സി.പി.എം അനുഭാവമുള്ള കുടുംബത്തിൽ നിന്നുള്ള ആളാണ് ഈ വിദ്യാർത്ഥി എന്നും ആക്ഷേപം ഉയരുന്നതിൽ കൂടുതൽ സങ്കീർണത ഉളവാക്കുന്നു.കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീൽ ഇടപെട്ടുവെന്ന ആരോപണം ഉയർന്നത്.
ആദ്യ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും തോറ്റ കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയെ മന്ത്രി ഇടപെട്ട് വിജയിപ്പിക്കുകയായിരുന്നു വലിയ കോളിളക്കം ഉണ്ടാക്കിയത്. ഇതിന് അദാലത്തില്‍ പരാതി പരിഗണിച്ച് മൂല്യനിര്‍ണയത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചാണ് മന്ത്രി ഇടപെട്ടത് തന്നെ. എന്നാൽ മന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ അധികാരമില്ല. സര്‍വകലാശാല പ്രോ ചാന്‍സലറാണ് വിദ്യാഭ്യാസമന്ത്രി എന്നത്. ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ മാത്രമേ പ്രോ ചാന്‍സലര്‍ക്ക് അധികാരമുള്ളൂ എന്നതാണ് ചട്ടം. ഭരണഘടനപ്രകാരം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കാറില്ലാത്തതിനാല്‍ സര്‍വകലാശാലാ ഭരണത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ല.
അതേസമയം വിദ്യാര്‍ഥിക്ക് ആറാംസെമസ്റ്ററിലെ ഡൈനാമിക്‌സ് പേപ്പറിന് 29 മാര്‍ക്കാണ് ലഭിച്ചത്. ജയിക്കാൻ 45 മാർക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡെെനാമിക്ക് പേപ്പറിന് 29 മാർക്കാണ് ലഭിച്ചിരുന്നത്. ഇയാൾ പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാർക്കാണ് ലഭിച്ചത് തന്നെ. വിദ്യാർത്ഥി സമർത്ഥനാണെന്നും മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും അതിനാൽ ഒരിക്കൽ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വെെസ് ചാൻസലർ ആയ അന്നത്തെ കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിക്കുകയായിരുന്നു.
ചട്ടപ്രകാരം രണ്ട് മൂല്യനിര്‍ണയവും തമ്മില്‍ 15 ശതമാനം മാര്‍ക്കിന്റെ വ്യത്യാസമുണ്ടെങ്കിലേ മൂന്നാം മൂല്യനിര്‍ണയം നടത്താനാകൂ എന്നതാണ്. ഇതിനിടെയാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ അദാലത്ത് നടത്തിയത് തന്നെ. വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യം അദാലത്തില്‍ സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥി അപേക്ഷ നല്‍കിയിരുന്നു. എന്നാൽ അക്കാദമിക് കാര്യം അദാലത്തില്‍ പരിഗണിക്കാനാകാത്തതിനാല്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു. എന്നാല്‍, അദാലത്തില്‍ വിദ്യാര്‍ഥിയുടെ അപേക്ഷ നേരിട്ട് സ്വീകരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചത് തന്നെ.
https://www.facebook.com/Malayalivartha





















