പ്രതിശ്രുത വരന്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് പ്രതിശ്രുത വധു ചെയ്തത്?

പ്രതിശ്രുത വരന്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് പ്രതിശ്രുത വധു പൊലീസ് സ്‌റ്റേഷനില്‍ ബലാത്സംഗ പരാതി നല്‍കി. വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരുടേയും പിണക്കമാണ് പൊലീസ് സ്‌റ്റേഷന്‍ വരെ എത്തിയത്. ഒരു ദിവസം മുഴുവന്‍ പെണ്‍കുട്ടി തുടര്‍ച്ചയായി വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ പ്രത്രിശ്രുത വരന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് 31 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഐ പി സി 376 പ്രകാരം ബലാത്സംഗത്തിനാണ് കേസ് ഫയല്‍ ചെയ്തത്. ചൊവ്വാഴ്ച തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തന്റെ അഭിഭാഷകനൊപ്പം എത്തിയാണ് 27 വയസുകാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച ഉടനെ തന്നെ തമ്പാനൂര്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ദിവസം മുഴുവന്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് യുവാവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് പൊലീസ് അറിയുന്നത്. രണ്ടു ദിവസം മുമ്പ് ഒരു ഡിന്നര്‍ പാര്‍ട്ടിക്ക് പോയപ്പോള്‍ യുവതിക്കൊപ്പം എടുത്ത സെല്‍ഫി യുവാവ് പൊലീസിനെ കാണിച്ചു. ഇതോടെയാണ്, പരാതിക്ക് പിന്നിലെ കഥ പൊലീസിന് മനസിലായത്. അതേസമയം, പരാതി നല്‍കിയ പെണ്‍കുട്ടിയെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും അവരെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും യുവാവ് പൊലീസിനെ അറിയിച്ചു.
അതേസമയം, പൊലീസില്‍ പരാതി നല്‍കാന്‍ യുവതിയെ പ്രേരിപ്പിച്ചത് ഇരുവരും തമ്മിലുണ്ടായ വഴക്കിനു ശേഷം നടന്ന സംഭാഷണങ്ങളാണ്. യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവാവ് പറയുകയും ഒരു ദിവസം മുഴുവന്‍ യുവതിയുടെ ഫോണ്‍കോളുകള്‍ എടുക്കാതിരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം, പരാതി നല്‍കി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തന്നെ യുവതി പരാതി നല്‍കിയതില്‍ പശ്ചാത്തപിക്കുകയും ചെയ്തു. യുവതിയും യുവാവും ഉന്നതവിദ്യാഭ്യാസം നേടിയവരാണെന്ന് തമ്ബാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എസ് അയജ് കുമാര്‍ വ്യക്തമാക്കി.
യുവതിയില്‍ നിന്നുള്ള പരാതി സ്വീകരിക്കുന്ന സമയം വരെ ഇരുവരുടെയും വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ചോ വഴക്കുകളെക്കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ഇവരുടെ മനഃസമ്മതം കഴിഞ്ഞത്. ഡിസംബറിലേക്കാണ് കല്യാണം നിശ്ചയിച്ചിരിക്കുന്നത്. മനഃസമ്മതത്തിനു ശേഷം ഇരുവരും ഒരുമിച്ചു പുറത്തുപോകുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് രണ്ടു പേരുടെയും വീട്ടുകാരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. യുവതിയുമായി ഇരു വീട്ടുകാരും സംസാരിച്ചു. പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിക്കാമെന്ന് യുവതി സമ്മതിച്ചു. അല്ലാത്ത പക്ഷം പൊലീസ് യുവാവിനെ കോടതിയില്‍ ഹാജരാക്കണം.
https://www.facebook.com/Malayalivartha





















