റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മുന്‍ മേധാവി കെ. ശങ്കരന്‍ നായര്‍ അന്തരിച്ചു

റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മുന്‍ മേധാവി കെ. ശങ്കരന്‍ നായര്‍ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ നായര്‍ 1977 ലാണ് റോയുടെ രണ്ടാമത്തെ മേധാവിയായി ചുമതലയേല്‍ക്കുന്നത്. ചുമതലയില്‍ ഇരിക്കുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം മൂന്നുമാസത്തിന് ശേഷം രാജി വെക്കുകയായിരുന്നു.
1986 മുതല്‍ 1988 വരെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ശങ്കരന്‍ നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.1980ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ശങ്കരന്‍ നായര്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. പിന്നീട് റോയുടെ പുരോഗമനത്തിലും നവീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചു.1985 ല്‍ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ ്യം ആദരിച്ചു.
https://www.facebook.com/Malayalivartha





















