കുടുംബ വഴക്ക് അവസാനിച്ചത് കത്തികുത്തില്‍... ഭാര്യക്ക് ഗുരുതര പരിക്ക്

കൊറ്റാളിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. കണ്ണൂരിലാണ് സംഭവം നടന്നത്. കൊറ്റാളി സ്വദേശി റോഷിദയ്ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഭര്‍ത്താവ് ഷൈനേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ഷൈനേഷ് റോഷിദയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha





















