നര്‍മ്മ കൈരളി വേദിയില്‍ ചിരിയുടെ കെട്ടഴിച്ച് 'ജോളിക്കെട്ട്'

ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച 'ജോളിക്കെട്ട്' എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ ചിരിപടര്‍ത്തി. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. സീരിയല്‍ മാത്രം കണ്ടുകൊണ്ടിരുന്ന ഒരു മുത്തശ്ശി വാര്‍ത്ത ചാനലുകള്‍ക്ക് അടിമയാകുന്നു. ഇന്നലെവരെ കണ്ടിരുന്ന നിറംപിടിപ്പിച്ച സീരിയല്‍ കഥകളേക്കാള്‍ വെല്ലുന്ന ട്വിസ്റ്റുമായാണ് ബ്രേക്കിംഗ് ന്യൂസുകള്‍ ഒന്നിന് പുറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്. ശരാശരി മലയാളി വീട്ടമ്മയുടെ പ്രതീകമായി ഈ മുത്തശ്ശി മാറുന്നു. അവസാനം മിഥ്യയേത് യാഥാര്‍ത്ഥ്യമേതെന്ന് തിരിച്ചറിയാനാകാതെ മുത്തശ്ശി തന്റെ പ്രിയപ്പെട്ടവരെപ്പോലും സംശയിക്കുന്നു. ഈ മുത്തശ്ശിയിലുണ്ടായ മാറ്റങ്ങള്‍ നര്‍മ്മകൈരളി വേദിയില്‍ ചിരി പടര്‍ത്തി.
ഡോ. തോമസ് മാത്യു, മണിക്കുട്ടന്‍ ചവറ, എ.എസ്. ജോബി, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, വേണു പെരുകാവ്, ഈശ്വര്‍പോറ്റി, ദീപു അരുണ്‍, പ്രദീപ് അയിരൂപ്പാറ, മുഹമ്മദ് സഖറിയ, സന്‍വീന്‍ ശ്രീകുമാര്‍, ഗ്രേസി കരമന, അഡ്വ. മംഗളതാര, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജനാ ശ്രീകുമാര്‍, ഗായത്രി, ബീന ശ്രീകുമാര്‍, അനിഷ തോമസ്, കൃഷ്ണദത്ത്, ദേവദത്ത്, വൈഗ വിനു എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍. കല പ്രദീപ് അയിരൂപ്പാറ.

നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം ഭാഷാപണ്ഡിതനായ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് ജി. ഹരി പതിപ്പിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ചിരിയരങ്ങില്‍ വി. സുരേശന്‍, ഡോ. എന്‍. സുന്ദരേശന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha





















