കൂട്ടുകാരോടൊത്ത് പുഴക്കരയിലിരിക്കവേ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

കൂട്ടുകാരോടൊത്ത് പുഴക്കരയിലിരിക്കവേ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. പാലയാട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനടുത്ത് സാഫല്യത്തില്‍ പ്രബിലേഷാണ് (24) മരിച്ചത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. പ്രബിലേഷിനൊപ്പമുണ്ടായ സുഹൃത്ത് അപ്പു എന്ന ആദര്‍ശിന് (25 ) പൊള്ളലേറ്റു.
മിന്നലേറ്റ് ദേഹമാസകലം കരുവാളിച്ചു വീണ പ്രബിലേഷിനെയും ആദര്‍ശിനെയും ഉടന്‍ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രഥമ ശുശ്രൂഷ ലഭിക്കും മുന്‍പെ പ്രബിലേഷ് മരണപ്പെട്ടിരുന്നു. പൊള്ളലേറ്റ ആദര്‍ശ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. മേലൂരിലെ കേളം കണ്ടി പ്രകാശന്റെയും അണ്ടലൂര്‍ താഴെക്കാവ് അംഗന്‍വാടിയിലെ ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് മരണപ്പെട്ട പ്രബിലേഷ്.
"
https://www.facebook.com/Malayalivartha





















