Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകം; 150 കിലോ സ്വര്‍ണം പിടിച്ചെടുത്തു

18 OCTOBER 2019 10:33 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമെന്ന് കസ്റ്റംസ്. ഈ വര്‍ഷം ഇതുവരെ അനധികൃതമായി കടത്തിയ 150.479 കിലോ സ്വര്‍ണം പിടിച്ചെടുത്തെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. 277 കേസുകളിലായാണ് 43.28 കോടി രൂപ മൂല്യം വരുന്ന 150.479 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ പിടിച്ചെടുത്തത് 301 കേസുകളിലായി 101.209 കിലോ സ്വര്‍ണമാണ്. കൊച്ചിയില്‍ ഈ മാസം 16 മുതല്‍ കസ്റ്റംസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളിലും ബസുകളിലും കള്ളക്കടത്ത് നടത്തിയിരുന്ന 15 കാരിയര്‍മാരെയും ഓപ്പറേറ്റര്‍മാരെയും അറസ്റ്റ് ചെയ്തതായും, ഏകദേശം 21 കിലോ സ്വര്‍ണവും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തതായും കമ്മീഷണര്‍ അറിയിച്ചു.

കള്ളക്കടത്തുകളുടെയും സ്വര്‍ണം ആഭരണങ്ങളാക്കി മാറ്റലിന്റെയും സംശയാസ്പദമായി വ്യാജ രേഖകളുപയോഗിച്ചുള്ള വില്‍പ്പനകളുടെയും വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയാണ്. അനധികൃതമായി സ്വായത്തമാക്കിയ സ്വര്‍ണം ഉത്സവ സീസണുകളില്‍ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കാരിയറുമാര്‍ സ്വര്‍ണം കടത്താന്‍ അന്തര്‍സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ തുടങ്ങിയവയാണ് പൊതുവായി ഉപയോഗിക്കുന്നത്. സ്വര്‍ണം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തില്‍ എത്തുന്നത്. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്നും, അറസ്റ്റിലായവരെല്ലാം തൃശൂര്‍, ട്രിച്ചി, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങള്‍ക്കിടയില്‍ സ്വര്‍ണം കടത്തല്‍ കാരിയറുമാരായി പ്രവര്‍ത്തിക്കുന്നവരാണെന്നും കമ്മീഷണര്‍ അറിയിച്ചു.

റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് പ്രത്യേക ഗ്രൂപ്പുകളെയും ഒരേസമയം വീടുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ടീമുകളെയും ചുമതലപ്പെടുത്തിയാണ് കസ്റ്റംസ് സംഘം പ്രവര്‍ത്തിക്കുന്നത്. തൃശൂരിലെ 21 സ്ഥലങ്ങളില്‍ ഒരേസമയം വീടുകളില്‍ നടന്ന പരിശോധനയില്‍ ഏകദേശം 102 കിലോഗ്രാം കണക്കില്‍പ്പെടാത്ത സ്വര്‍ണം വിവിധ രൂപങ്ങളില്‍ (ആകെ 123 കിലോഗ്രാം സ്വര്‍ണം) പിടിച്ചെടുത്തു. കൃത്യമായ രേഖകളില്ലാത്ത രണ്ടു കോടി ഇന്ത്യന്‍ രൂപയും 1900 യുഎസ് ഡോളറും പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത സ്വര്‍ണം കട്ട് പീസുകള്‍, ക്രൂഡ് ആഭരണങ്ങള്‍, ബിസ്‌കറ്റുകള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവയില്‍ ചിലത് തറയുടെ അടിയിലും എയര്‍കണ്ടീഷണറിനുള്ളിലും കമ്പാര്‍ട്ടുമെന്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കണ്ടെത്തുവാന്‍ സഹായിക്കുന്ന ഇന്‍ഫോര്‍മര്‍മാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിഫലം നല്‍കാറുണ്ടെന്നും സുമിത് കുമാര്‍ അറിയിച്ചു. നിലവില്‍ ഒരു കിലോയ്ക്ക് ഒരു ഇന്‍ഫോര്‍മറിനുള്ള ആകെ റിവാര്‍ഡ് തുക 1,50,000 രൂപയാണ്, അതില്‍ 50 ശതമാനം അഡ്വാന്‍സ് റിവാര്‍ഡ് ആയി നല്‍കും. കഴിഞ്ഞ വര്‍ഷം വിവരം നല്‍കിയവര്‍ക്ക് 19 ലക്ഷം രൂപയും ഈ വര്‍ഷം ഇതുവരെ 30 ഇന്‍ഫോര്‍മര്‍മാര്‍ക്ക് 19.89 ലക്ഷവും വിതരണം ചെയ്തതായി കമ്മിഷണര്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends