Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മാര്‍ക്ക് ദാനത്തിന്റെ പേരില്‍ വലിയ കച്ചവടം നടക്കുന്നെന്ന് യു.ഡി.എഫ്

18 OCTOBER 2019 10:57 PM IST
മലയാളി വാര്‍ത്ത

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിന്റെ പേരില്‍ വലിയ കച്ചവടം നടക്കുന്നുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ ആരോപിച്ചു. മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍ വിവരക്കേടാണ് വിളിച്ചുപറയുന്നതെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ ഈ തെറ്റിന് മാപ്പ് പറഞ്ഞ് മന്ത്രി രാജിവെക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത മാര്‍ക്ക് ദാന തട്ടിപ്പാണ് പുറത്തായിരിക്കുന്നതെന്നും കേരള ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണത്തിന് നടപടിയെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബെന്നി ബഹ്‌നാന്‍ അറിയിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിനെത്തിയാണ് മാര്‍ക്ക് ദാനത്തിന് വഴിവിട്ട് തീരുമാനമെടുപ്പിച്ചത്.

ഉന്നത വിദ്യാഭ്യാസമന്ത്രി മാര്‍ക്ക് ദാനത്തില്‍ തനിക്കെതിരെയുള്ള കുരുക്ക് അഴിക്കുകയല്ല; കുരുക്ക് മുറുക്കുകയാണ്. സിലബസിന് പുറത്തുനിന്നും ചോദ്യങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തിലാണ് മോഡറേഷനെക്കുറിച്ച് ചട്ടപ്രകാരം ആലോചിക്കുന്നത്. മന്ത്രിയോ സിന്‍ഡിക്കേറ്റോ വി.സിയോ, ചാന്‍സലറോ പോലും മാര്‍ക്ക് ദാനം നടത്താറില്ല. അതിന് അവര്‍ക്ക് അധികാരവുമില്ല. പുനര്‍ മൂല്യനിര്‍ണയത്തിലൂടെ മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. പുനര്‍ മൂല്യനിര്‍ണയ സമയത്ത് കുട്ടിയുടെ സാമ്പത്തിക മാനദണ്ഡം പരിഗണിക്കാറില്ല. പാവപ്പെട്ട കുട്ടിക്കാണ് മാര്‍ക്ക് ദാനം നടത്തിയതെന്നാണ് മന്ത്രിയുടെ വാദം. യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ മന്ത്രിക്കും ബാധ്യതയുണ്ട്.

പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ പേരും രജിസ്റ്റര്‍ നമ്പരും ഇടുന്നതിന് മുമ്പ് പുറത്തറിയില്ല. രഹസ്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് റീവാല്യൂവേഷന് മുമ്പ് തെറ്റായ നമ്പരും രജിസ്‌ട്രേഷന്‍ കോഡും നല്‍കുന്നത്. യൂണിവേഴ്‌സിറ്റി നിയമത്തിന്റെയും ചട്ടത്തിന്റെയും പരീക്ഷാ മാന്വലിന്റെയും അടിസ്ഥാനത്തില്‍ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് നല്‍കുന്ന നമ്പരിന് പകരം യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഒരു സിന്‍ഡിക്കേറ്റ് മെമ്പര്‍ രേഖാമൂലം ആവശ്യപ്പെടുകയുണ്ടായി. എം.കോം അക്കൗണ്ടന്‍സി പരീക്ഷ എഴുതിയ 30 വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നമ്പരാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ആരോപണ വിധേയനായ സിന്‍ഡിക്കേറ്റ് മെമ്പറെ അടിയന്തിരമായി പുറത്താക്കമെന്നും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends