മദ്യലഹരിയില്‍ വാക്കേറ്റം.... യുവാവിനെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു.... ലോറി പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

മദ്യ ലഹരിയിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു. പാഞ്ഞു വന്ന ലോറി കയറി യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ ടൗണില്‍ ആക്രി പെറുക്കിയിരുന്ന അശോകനാണ് (40) മരിച്ചത്. സംഭവത്തില്‍ നീണ്ടൂര്‍ പേമലകുന്നേല്‍ പൊന്നപ്പനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് 1.30ന് പാലാ റോഡില്‍ ഹിന്ദുമതപാഠശാല ഹാളിനു സമീപമായിരുന്നു സംഭവം നടന്നത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പൊന്നപ്പന്‍ അശോകനെ പിടിച്ചുതള്ളുകയായിരുന്നു. തെറിച്ച് റോഡില്‍ വീണ അശോകന്റെ ശരീരത്തിലൂടെ പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി കയറി. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പൊന്നപ്പനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ഇരുവരും രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാലു വര്‍ഷമായി എറ്റുമാനൂര്‍ പ്രദേശങ്ങളില്‍ ആക്രി പെറുക്കി വിറ്റു ജീവിക്കുകയാണ് അശോകന്‍. ഇയാളുടെ സ്വദേശം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. കിടത്തിണ്ണയിലാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഏറ്റുമാനൂര്‍ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















