കെ.എസ്.ആര്‍.ടി.സിയിലെ ടിക്കറ്റ് യന്ത്രങ്ങളുടെ സര്‍വര്‍ സേവനം സ്വകാര്യ ഏജന്‍സി ഭാഗികമായി നിര്‍ത്തി...

കെ.എസ്.ആര്‍.ടി.സിയിലെ ടിക്കറ്റ് യന്ത്രങ്ങളുടെ സര്‍വര്‍ സേവനം സ്വകാര്യ ഏജന്‍സി ഭാഗികമായി നിര്‍ത്തി. ഇതോടെ ടിക്കറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും കലക്ഷന്‍ വിവരങ്ങളുടെ ഓണ്‍ലൈനായുള്ള സമാഹരണവും അവതാളത്തിലായി. കലക്ഷനും യാത്രക്കാരുടെ എണ്ണവുമടക്കം വിവരങ്ങള്‍ ഓരോ ഡിപ്പോകളും സര്‍വറിലേക്കാണ് നല്‍കുന്നത്. കഴിഞ്ഞദിവസം സ്വകാര്യ ഏജന്‍സി പ്രതിനിധികളുമായി നടത്തിയ യോഗം ഇക്കാര്യത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു. ഡിപ്പോകളുമായി സര്‍വര്‍ബന്ധം മുറിഞ്ഞുപോകുന്ന സാഹചര്യങ്ങളില്‍ ഏജന്‍സിയാണ് ഇവ പുനഃസ്ഥാപിക്കുന്നത്. ഇതിനുള്ള പാസ്‌വേഡ് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയിട്ടില്ല.
പ്രതിഫലം കുടിശ്ശികയായ സാഹചര്യത്തില്‍ തകരാറിലാകുന്ന ഡിപ്പോകള്‍ക്ക് ഇനി പുനഃസ്ഥാപിച്ച് നല്‍കേണ്ടെന്നാണ് ഏജന്‍സി നിലപാട്. സര്‍വര്‍ സേവനമില്ലെങ്കില്‍ ടിക്കറ്റ് യന്ത്രം ഉപയോഗിക്കാന്‍ സാധിക്കില്ല. ഫലത്തില്‍ ഈ ഡിപ്പോകളെല്ലാം പഴയ തടി റാക്കിലേക്ക് മടങ്ങേണ്ടിവരും. കൂടുതല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള ഡിപ്പോകള്‍ ഇത്തരത്തില്‍ തടി റാക്കിലേക്ക് മാറേണ്ടിവന്നു. ദീര്‍ഘദൂര സര്‍വിസുകളില്‍ വലിയ പ്രതിസന്ധിയാണ് തടി റാക്കുകള്‍ സൃഷ്ടിക്കുന്നത്. ഓരോ യാത്രക്കാരനും സെസ് അടക്കം ഏഴും എട്ടും ടിക്കറ്റുകള്‍ കീറി നല്‍കേണ്ട സ്ഥിതിയാണ്.
https://www.facebook.com/Malayalivartha






















