Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സംസ്ഥാനത്തെ മറ്റ് ഫ്ളാറ്റുകൾക്കും പൂട്ട് വീഴും; സുപ്രീംകോടതി ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടരുന്നു

19 OCTOBER 2019 02:03 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടരുന്നു. വ്യാഴാഴ്ച ഫ്ലാറ്റുകളിലൊന്നായ ആല്‍ഫ സെറീനില്‍ പൊളിക്കലിന് തുടക്കമിട്ടതിനു പിന്നാെല വെള്ളിയാഴ്ച ജയിന്‍ ഹൗസിങിലും ജോലി തുടങ്ങി. ഉള്‍ച്ചുമരുകള്‍ പൊളിക്കുന്ന ജോലിയാണ് എഡിഫൈസ് എന്‍ജിനീയറിങ് കമ്ബനിയുടെ തൊഴിലാളികള്‍ ചെയ്തത്. 30ഓളം തൊഴിലാളികള്‍ ഇതിനായി ഫ്ലാറ്റിലുണ്ടായിരുന്നു. ചുമരുകള്‍ തകര്‍ക്കുന്ന പ്രവൃത്തി ഒരുമാസത്തോളം നീളുമെന്നും ഇതിനുശേഷം ഡ്രില്ലിങ് പ്രവൃത്തി തുടങ്ങും . ശനിയാഴ്ച എച്ച്‌.ടു.ഒ ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളുടെ പൊളിക്കലും തുടങ്ങും.

ഇതിനിടെ, ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണത്തിെന്‍റ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെ ജയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് കമ്ബനിയില്‍ റെയ്ഡ് നടത്തി. നിര്‍മാതാവ് സന്ദീപ് മെഹ്ത്തയോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയില്‍ എത്തിയത്. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എത്തുന്ന വിവരം അറിഞ്ഞ് നിര്‍മാതാവ് മുങ്ങിയെന്നാണ് സൂചന.

നേരത്തേ അറസ്റ്റിലായ ഹോളി ഫെയ്ത്ത് എച്ച്‌.ടു.ഒ ഫ്ലാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസും നിര്‍മാണാനുമതി നല്‍കിയ മരട് പഞ്ചായത്തിലെ മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫും അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫും റിമാന്‍ഡിലാണ്.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന ഫ്ലാറ്റ് രജിസ്ട്രേഷനുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. മരടിലെ വിവാദ ഫ്ലാറ്റുകളുടെ രജിസ്ട്രേഷനില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് രജിസ്ട്രേഷന്‍ വകുപ്പ് നടപടി. സംസ്ഥാനത്തുടനീളം ഫ്ലാറ്റ് രജിസ്ട്രേഷനുകളില്‍ സമാന തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

മരടില്‍ അടുത്തിടെ 40ഉം 50ഉം ലക്ഷം രൂപക്ക് വിറ്റ ഫ്ലാറ്റുകളുടെ രേഖകളില്‍ വലിയ വ്യത്യാസം കണ്ടെത്തിയിരുന്നു. 12 വര്‍ഷം മുമ്ബ് വാങ്ങിയവര്‍ ആധാരത്തില്‍ കാണിച്ച വില ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. സര്‍ക്കാറിന് കോടികളുടെ നഷ്ടം ഉണ്ടാകും വിധം ആധാരത്തില്‍ വില കുറച്ച്‌ ഫ്ലാറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വ്യാപകമാണെന്ന സൂചനയെത്തുടര്‍ന്നാണ് രജിസ്ട്രേഷന്‍ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.

ആദ്യഘട്ടത്തില്‍ ഫ്ലാറ്റുകളുടെയും പിന്നാലെ വാണിജ്യ കെട്ടിടങ്ങളുടെയും തുടര്‍ന്ന് മറ്റുള്ളവയുടെയും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ എല്ലാ സബ് രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി രജിസ്ട്രേഷന്‍ ഐ.ജി എ. വ്യക്തമാക്കി. ഇതോടൊപ്പം ഫ്ലാറ്റുകളുടെ വിസ്തീര്‍ണമടക്കം വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കില്‍ തിരുത്തും.

ഈ ജോലികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകും. ശേഖരിച്ച വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നടത്താന്‍ തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ ഐ.ജിയുടെ ഓഫിസില്‍ മോണിറ്ററിങ് സെല്‍ രൂപവത്കരിക്കും. പ്രമാണ പരിശോധനയില്‍ പ്രാവീണ്യമുള്ളവരും ഐ.ടി വിദഗ്ധരും ഉള്‍പ്പെടുന്നതാണ് അഞ്ചംഗ സെല്‍. ഇതോടെ വിപണി വിലയേക്കാള്‍ എത്ര കുറച്ചാണ് ഫ്ലാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന വ്യക്തമായ ചിത്രം ലഭിക്കും. ഇതിെന്‍റ അടിസ്ഥാനത്തിലാകും തുടര്‍നടപടി.

ആധാരത്തില്‍ വിലകുറച്ചുകാണിച്ച്‌ രജിസ്ട്രേഷന്‍ ഫീസിലും സ്റ്റാമ്ബ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തിയവര്‍ക്ക് നോട്ടീസ് അയച്ച്‌ പിഴ ഈടാക്കും. വേണ്ടിവന്നാല്‍ റവന്യൂ റിക്കവറി സ്വീകരിക്കും. നിലവില്‍ ഫ്ലാറ്റുകളുടെ മൂല്യനിര്‍ണയത്തിന് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെട്ട പാനലുണ്ട്. ഇവരുടെ സര്‍ട്ടിഫിക്കറ്റിെന്‍റ അടിസ്ഥാനത്തിലാണ് സബ് രജിസ്ട്രാര്‍മാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍, മരടില്‍ വന്‍ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ഇൗ സര്‍ട്ടിഫിക്കറ്റിലും കൃത്രിമമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ ഉത്തരവാദികളായവരെ കരിമ്ബട്ടികയില്‍പ്പെടുത്താനും രജിസ്ട്രേഷന്‍ വകുപ്പ് ആലോചിക്കുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends