Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആ രണ്ടു കാര്യങ്ങൾ ജോളി ചെയ്യാതിരുന്നെങ്കിൽ ഇങ്ങനെ ഒരു കേസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു...എട്ടുകാലി, വല നെയ്യുന്നതുപോലെ ജോളി കുരുക്കുകൾ ഓരോന്നായി നെയ്തെടുത്ത് ഇരകളെ കൊന്നൊടുക്കുന്നത് തുടർന്നേനെ.. കൂടത്തായിയിലെ മനോരോഗിയായ കുറ്റവാളി വീണ്ടും പലരുടെയും ജീവനെടുത്ത് ആർത്തട്ടഹസിച്ചേനെ

19 OCTOBER 2019 12:15 PM IST
മലയാളി വാര്‍ത്ത

എട്ടുകാലി, വല നെയ്യുന്നതുപോലെ ജോളി കുരുക്കുകൾ ഓരോന്നായി നെയ്തെടുത്ത് ഇരകളെ കൊന്നൊടുക്കുമ്പോൾ പൊന്നാമറ്റം വീട്ടില്‍ ഇതൊന്നും അറിയാത്ത രണ്ടുപേരുണ്ടായിരുന്നു...റോയിയുടെയും ജോളിയുടെയും രണ്ട ആൺമക്കൾ... മക്കൾ എത്ര വലുതായാലും അവർക്ക് 'അമ്മ എന്നാൽ സ്നേഹമാണ് ..ജോളിയെ പോലീസ് അപ്രതീക്ഷിതമായി കസ്റ്റഡിയില്‍ എടുക്കുന്നതുവരെ അച്ഛൻ മരിച്ച കുട്ടികൾക്ക് 'അമ്മ സാന്ത്വനമായിരുന്നു.. പക്ഷെ അച്ഛൻ മരിച്ചതിനു പിന്നാലെ ജോളി രണ്ടാം വിവാഹം ചെയ്തത് അവർക്കേറ്റ ആദ്യത്തെ അടിയായിരുന്നു

അമ്മയുടെ അറസ്റ്റിന് പിന്നാലെ പോലീസ് വീട് സീല്‍ ചെയ്തപ്പോള്‍ അച്ഛന്‍റെ സഹോദരിയുടെ കൈപിടിച്ച് ആ മക്കളും പൊന്നാമറ്റം വിട്ടിറങ്ങി. ഇനി തങ്ങളെ സംരക്ഷിക്കാന്‍ അമ്മയെത്തില്ലെന്ന് ആ രണ്ട് കുഞ്ഞുങ്ങള്‍ക്കും അറിയാം. എന്നാല്‍ ഇരുവരേയും സ്വന്തം മക്കളെ പോലെ സംരക്ഷിച്ച് വളര്‍ത്തുമെന്ന് പറയുകയാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റെഞ്ജിയും റോജോയും.

പൊന്നാമറ്റം തറവാടിന്‍റെ ഉടമസ്ഥാവകാശം കൈകളിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു ജോളിയുടെ അറസ്റ്റ് .. സ്വന്തം അച്ഛനെ ഉൾപ്പടെ കൊന്നൊടുക്കിയത് പോന്നാമറ്റം തറവാട്ടിലെ സ്വത്തു കൈക്കലാക്കാനും രണ്ടാം വിവാഹം ചെയ്യാനും ആയിരുന്നു എന്നത് ആ മക്കൾക്കോ സഹോദരങ്ങൾക്കോ പൊറുക്കാനാകുന്നില്ല

റോയി-ജോളി ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. റോമോയും റൊണാള്‍ഡും. അമ്മ ജോളിയൊടൊപ്പം പൊന്നാമറ്റം തറവാട്ടിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്..ഷിംലയിലാണ് മൂത്ത കുട്ടിയായ റോമോ പഠിക്കുന്നത്. നവംബര്‍ ആദ്യ ആഴ്ചയോടെ അവന്‍റെ കോളേജ് ക്ലാസ് തുടങ്ങും. അവന്‍ ഷിംലയിലേക്ക് തന്നെ മടങ്ങി പോകും, കേസും കാര്യങ്ങളുമായി നടന്നു മക്കളുടെ പഠനം ഉഴപ്പാൻ റെഞ്ജിയും റോജോയും തയ്യാറല്ല..

ഇളയ കുട്ടിയായ റൊണാള്‍ഡ് താമരശ്ശേരിയില്‍ സിബിഎസ്ഇ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അവനെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കണോ അതോ ഹോം ട്യൂഷന്‍ നല്‍കണോയെന്നുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഇരുവരും വ്യക്തമാക്കി

റോജോയും റെഞ്ജിയുമാണ് ആറ് പേരുടെയും മരണത്തില്‍ സംശയം ഉന്നയിച്ച് പോലീസില്‍ പരാതി നല്‍കിയത്. കേസുമായി മുന്നോട്ട് പോകുമ്പോഴും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. കണ്ണൂര്‍ പിണറായിയിലെ കൂട്ടക്കൊലപാതക്കേസിന്‍റെ വാര്‍ത്തകള്‍ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തില്‍ നടന്ന മരണങ്ങളെക്കുറിച്ച് സംശയങ്ങല്‍ ഉടലെടുത്തതെന്ന് സഹോദരങ്ങള്‍ പറഞ്ഞു

രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ കേസില്‍ ഉറച്ച് നില്‍ക്കാന്‍ കാരണം. വ്യാജ ഔസ്യത്ത് നിര്‍മ്മിച്ച് ജോളി സ്വത്ത് തട്ടാന്‍ ശ്രമിച്ചു. തട്ടിപ്പാണെന്ന് തെളിഞ്ഞിട്ടും അവര്‍ ഔസ്യത്ത് വ്യാജമല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മറ്റൊന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിച്ചതും.

പരാതി നല്‍കിയത് പിന്‍വലിക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കല്ലറ വീണ്ടും തുറക്കുന്നതിനെ ബന്ധുക്കള്‍ എതിര്‍ത്തു.ഇതിനെതിരെ ബന്ധുക്കള്‍ ചേര്‍ന്നൊരു കമ്മിറ്റി പോലും രൂപീകരിച്ചു. എന്നാല്‍ ഞങ്ങള്‍ തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു, ഇരുവരും പറഞ്ഞു

ഇത് രണ്ടും ജോളി ചെയ്തില്ലായിരുന്നെങ്കില്‍ റോയിയുടെ സഹോദരങ്ങളോ മക്കളോ ഈ കേസിന് നിൽക്കില്ലായിരുന്നു.. അങ്ങനെയെങ്കിൽ ഒരു പക്ഷേ രഹസ്യങ്ങള്‍ ഇപ്പോഴും ചുഴുളഴിയാതെ കിടക്കുമായിരുന്നു. കൂടത്തായിയിലെ മനോരോഗിയായ കുറ്റവാളി വീണ്ടും പലരുടെയും ജീവനെടുത്ത് നിശബ്ദമായി പൊട്ടിച്ചിരിക്കുമായിരുന്നു ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends