Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

കെ എസ്സ് ആര്‍ ടി സി 'മിന്നല്‍' ബസില്‍ കണ്ടക്ടര്‍ കള്ളം പറഞ്ഞ് യാത്രക്കാരനെ ഇറക്കി വിട്ടെന്ന് പരാതി

23 OCTOBER 2019 11:28 AM IST
മലയാളി വാര്‍ത്ത

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസില്‍ യാത്രക്കാരനെ കണ്ടക്ടര്‍ കള്ളം പറഞ്ഞ് ഇറക്കി വിട്ടെന്നു പരാതി. ബസില്‍ കയറിയ കോട്ടയം സ്വദേശി സമീര്‍ തെക്കേതോപ്പിലിനാണ് അര്‍ധരാത്രിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ബെംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനയ സമീര്‍ താന്‍ കോട്ടയത്തേയ്ക്കാണെന്നു പറഞ്ഞപ്പോള്‍ ബസ് ബത്തേരിയിലേയ്ക്കാണെന്നായിരുന്നു കണ്ടക്ടറുടെ ഭാഷ്യം. ഇത് ഉറപ്പു വരുത്തുന്നതിന് ബോര്‍ഡ് പരിശോധിച്ചു വീണ്ടും കയറിയ യാത്രക്കാരനെ ബസില്‍ നിന്നു ബലമായി പിടിച്ചിറക്കി വിട്ടെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി നല്‍കിയതിനു ശേഷം യാത്ര തുടരുന്നതിനിടെ ഓഫിസില്‍ നിന്നു വിളിച്ചു പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായെന്നും സമീര്‍ പറഞ്ഞു. ബസ് കോട്ടയം വഴി തന്നെയായിരുന്നു. കണ്ടക്ടര്‍ ഉറക്കത്തിലായിരുന്നതിനാല്‍ തെറ്റു പറ്റിപ്പോയതാണ്. അവര്‍ക്കു കുടുംബമൊക്കെ ഉള്ളതല്ലേ, പരാതിയുമായി മുന്നോട്ടു പോകരുതെന്നുമായിരുന്നു വിളിച്ച ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്നു പറഞ്ഞതോടെയാണ് അദ്ദേഹം പിന്‍മാറിയതെന്നും സമീര്‍ പറയുന്നു.

ഇതു സംബന്ധിച്ച് സമീര്‍ താന്‍ അംഗമായ യാത്രക്കാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്ന പോസ്റ്റില്‍ ഇങ്ങനെ പറയുന്നു:.

'എല്ലാ ആഴ്ചയും ബെംഗളൂരു മുതല്‍ കോട്ടയത്തേക്കു യാത്ര ചെയുന്ന ആളാണു ഞാന്‍. പതിവായി സുഹൃത്തുക്കളുമായി ബെംഗളുരുവില്‍നിന്നും കാറില്‍ അങ്കമാലി അല്ലേല്‍ മുവാറ്റുപുഴയില്‍ എത്തുകയും അവിടെനിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കുകയുമാണു പതിവ്. അങ്ങനെ ഇരിക്കെ കഴിഞ്ഞയാഴ്ച കെഎസ്ആര്‍ടിസി ബസില്‍ എനിക്കുണ്ടായ ദുരനുഭവമാണ് ഇവിടെ വിവരിക്കുന്നത്.

ബെംഗളുരുവില്‍ നിന്നും തൊടുപുഴയ്ക്കു പോകുന്ന സുഹൃത്തുക്കളുമായി കഴിഞ്ഞ 18-ാം തീയതി വെള്ളിയാഴ്ച യാത്ര തിരിച്ചു. ശനിയാഴ്ച (19) പുലര്‍ച്ചെ 4.30 മണിയോടു കൂടി മുവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി. കോട്ടയം പോകേണ്ടിയിരുന്ന ഞാനും എന്റെ മറ്റൊരു സുഹൃത്തും അവിടെ ഇറങ്ങുകയായിരുന്നു. അല്‍പനേരം കാത്തു നിന്നപ്പോള്‍, ഏകദേശം 5 മണിയോട് കൂടി ബത്തേരിയില്‍ നിന്ന് തിരുവനന്തപുരം പോകുന്ന മിന്നല്‍ എക്‌സ്പ്രസ്സ് വന്നു. കോട്ടയം-കൊട്ടാരക്കര -തിരുവനന്തപുരം ബോര്‍ഡ് വെച്ച ബസ് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. എത്രയും പെട്ടെന്നു വീട്ടില്‍ എത്തുക എന്ന ആഗ്രഹം. വീണ്ടും ഞായറാഴ്ച വൈകുന്നേരം തിരിച്ചു ബെംഗളുരുവിലേക്ക് പോകണം എന്ന നിരാശയും. ബസ് നിര്‍ത്തി, ഉടനെ ഞാന്‍ ചാടിക്കയറി.

കയറിയ ഉടനെ കണ്ടക്ടര്‍ എന്നോട് ചോദിച്ചുഎങ്ങോട്ടു പോകാനാണെന്നു. ഞാന്‍ പറഞ്ഞു 'കോട്ടയം'. കണ്ടക്ടര്‍ ഉടനെ ''ഇത് കോട്ടയം പോകുന്ന ബസ് അല്ല, വയനാട്ടിലേക്കുള്ള ബസ് ആണെന്ന്'' പറഞ്ഞു. അയ്യോ അബദ്ധം പറ്റിയോ എന്ന നിലക്കു ഞാന്‍ ഇറങ്ങി ബോര്‍ഡ് ഒന്നും കൂടി നോക്കി. അതില്‍ തിരുവനന്തപുരം എന്നു തന്നെയാണ് എഴുതിയതെന്നു ഉറപ്പു വരുത്തിയതിനു ശേഷം വീണ്ടും ബസില്‍ കയറി. കയറിയ പാടെ കണ്ടക്ടര്‍ വീണ്ടും തന്നോടല്ലേ ഇത് വയനാട്ടിലേക്കാണെന്നു പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ട് എന്നെ പിടിച്ചു തള്ളി. എനിക്കു മലയാളം വായിക്കാനറിയാമെന്നും ഇത് കോട്ടയം വഴി തിരുവനന്തപുരം ആണെന്ന് ബോര്‍ഡ് വെച്ചതു വായിച്ചിട്ടാണ് കയറിയതെന്നും ഞാന്‍ പറഞ്ഞു. ഉടനെ ബസിന്റെ പടിയില്‍ നിന്ന എന്നെയും വെച്ച് ബസ് അല്‍പം മുന്‍പോട്ടു പോയി. അവിടെന്നു കണ്ടക്ടര്‍ ഇറങ്ങി സ്റ്റേഷന്‍ മാസ്റ്ററുടെ റൂമിലേക്കു പോയി. ആ സമയം ഞാന്‍ ഡ്രൈവറോട് ചോദിച്ചു 'സര്‍, ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?' അദ്ദേഹം മറുചോദ്യമായി 'തനിക്കു എങ്ങോട്ടാണ് പോകേണ്ടത്?' എന്ന് എന്നോട്. ഞാന്‍ വീണ്ടും ചോദിച്ചു 'ഞാന്‍ ഒരു യാത്രക്കാരനാണ് ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?' എന്ന്. അദ്ദേഹം പറയാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു 'എനിക്ക് കോട്ടയമാണ് പോകേണ്ടത്' എന്ന്. അദ്ദേഹം അന്നേരവും പറഞ്ഞില്ല ഈ ബസ് എങ്ങോട്ടാ പോകുന്നതെന്ന്.

ഈ സമയം കണ്ടക്ടര്‍ വന്നു എന്നെ വലിച്ചു താഴെയിറക്കുകയുണ്ടായി. ഡ്രൈവര്‍ ബസ് എടുത്തു മുന്നോട്ടു പോകുകയും ചെയ്തു. എന്തിനാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്നറിയാതെ ഞാന്‍ പകച്ചു പോയി. ഉടനെ തന്നെ സ്റ്റേഷന്‍ മാസ്റ്ററുടെ റൂമില്‍ പോയി കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പരാതി ബുക്ക് കൈമാറി അതില്‍ പരാതി എഴുതുവാന്‍ ആവശ്യപ്പെട്ടു. ആ മിന്നല്‍ ബസ്സിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. ആ ബസ് നമ്പര്‍ ഞാന്‍ സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചെങ്കിലും അദ്ദേഹം അത് എന്നോടു പറയാന്‍ തയാറായില്ല. ഒടുവില്‍ ഞാന്‍ പരാതി എഴുതി കൊടുത്തു. അല്‍പ സമയത്തിനകം ഒരു കോട്ടയം ബസ് വരികയും, ഞാന്‍ അതില്‍ കയറി യാത്ര തിരിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്ര തുടങ്ങി ഒരു 20 മിനുട്ടു കഴിഞ്ഞപ്പോള്‍ മുവാറ്റുപുഴ സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വന്നു. 'അവര്‍ ബസ് ക്രൂവുമായി സംസാരിച്ചുവെന്നും, അത് കോട്ടയം പോകുന്ന ബസ് ആയിരുന്നുവെന്നും, അവര്‍ക്കൊരു അബദ്ധം പറ്റിയതാണെന്നും, പരാതിയുമായി മുന്‍പോട്ടു പോകാതിരുന്നൂടെ' എന്നുമായിരുന്നു എന്നെ വിളിച്ച വ്യക്തി പറഞ്ഞത്.

ഇത്രയധികം ആള്‍ക്കാരുടെ മുന്‍പിലാണ് എന്നെ നാണം കെടുത്തിയതെന്നും, ഇന്ന് ഞാന്‍ ആണെങ്കില്‍ നാളെ വേറെ ആര്‍ക്കെങ്കിലും ഈ അനുഭവം ഉണ്ടാകുമെന്നും, അത് ഇനി ഉണ്ടാകാതിരിക്കാന്‍ എന്തായാലും പരാതിയുമായി തന്നെ മുന്‍പോട്ടു പോകുമെന്നും ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എനിക്ക് അമ്പരപ്പാണ്. ബസില്‍ സീറ്റ് ഇല്ലെങ്കില്‍ അതങ്ങു പറഞ്ഞാല്‍ പോരെ? വയനാട് നിന്നും വരുന്ന ബസ് വീണ്ടും വയനാട്ടിലേക്കാണ് പോകുന്നത് എന്നു പറയേണ്ട ആവശ്യമുണ്ടോ? എന്തായിരുന്നിരിക്കാം അവര്‍ എന്നോട് അങ്ങനെ പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചതിനു പിന്നിലെ ചേതോവികാരം? എന്തായാലും പരാതിയുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് എന്റെ തീരുമാനം. ഇനിയൊരിക്കലും ഇത്തരത്തില്‍ അവര്‍ ആരോടും പെരുമാറരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (53 minutes ago)

ഇന്നത്തെ നിരക്ക്  (1 hour ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (1 hour ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (1 hour ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (1 hour ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (1 hour ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (2 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (2 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (3 hours ago)

ഇരുപത്തിനാല് മണിക്കൂറിൽ തുലാവർഷം എത്തും; ചക്രവാതച്ചുഴി രൂപപ്പെട്ടു: ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ...  (3 hours ago)

ദേഹമാസകലം നീറി പുകഞ്ഞു, കണ്ണ് തുറക്കാൻ വയ്യ, ക്ലാസ്സ്മുറിയിൽ ഭിതി പരത്തി വിദ്യാര്‍ഥി  (3 hours ago)

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ കൂടെ കഴിയുന്നയാള്‍ പിടിയില്‍  (3 hours ago)

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...  (3 hours ago)

പവന് വിലയിൽ അത്യപൂർവമായ ചാഞ്ചാട്ടം! എന്താണ് സ്വര്‍ണവില ഇത്തരത്തില്‍ വര്‍ധിക്കാന്‍ കാരണം എന്ന് അറിയാമോ...?  (3 hours ago)

ഇനി ഹിന്ദിയിൽ മിണ്ടരുത്!!! സിനിമകളടക്കം നിരോധിക്കും, ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സ‍ർക്കാ‍‍‍ർ ബില്‍ കൊണ്ടുവരുന്നു,  (3 hours ago)

Malayali Vartha Recommends