Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വളച്ചോ ജീ ഒടിക്കരുത്... കുടിച്ച വെള്ളത്തെപ്പോലെ വിശ്വസിച്ച വെള്ളാപ്പള്ളിമാരുടെ കള്ളക്കളികളുടെ റിപ്പോര്‍ട്ട് കണ്ട് കണ്ണ് തള്ളി അമിത്ഷാ; അച്ഛനും മകനും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ക്കായി അമിത്ഷായെ കണാന്‍ ശ്രമിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി; അപ്പന്‍ ഒരു വശത്തും മകന്‍ ഒരുവശത്തുമുള്ള കള്ളക്കളി ഇവിടെ നടക്കില്ല

06 NOVEMBER 2019 10:03 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും പ്രബലമായ സാമുദായിക സംഘടനകളിലൊന്നാണ് എസ്എന്‍ഡിപി. അതിനാല്‍ തന്നെ കേരളത്തില്‍ ബിജെപിയ്ക്ക് വേരോട്ടം വേണമെങ്കില്‍ അവരെ കൂട്ടണമെന്നാണ് നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും കിട്ടിയ ഉപദേശം. അത് വിശ്വസിച്ച് വെള്ളാപ്പള്ളി നടേശനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രശാലിയായ വെള്ളാപ്പള്ളി നടേശന്‍ മകനെ കൊണ്ട് ബിഡിജെഎസ് എന്ന പാര്‍ട്ടി ഉണ്ടാക്കുകയാണ് ചെയ്തത്. അത് എന്‍ഡിഎയില്‍ ഭാഗമാക്കുകയും ചെയ്തു. കാരണം വില പേശി സ്ഥാനമാനങ്ങള്‍ നേടാം. വില പേശി എപ്പോള്‍ വേണമോ കേരളത്തിലെ മറ്റ് രണ്ട് മുന്നണികളില്‍ ചേരുകയുമാകാം. തലച്ചോര്‍ അച്ഛന്റേതാണെങ്കിലും പുറമേ കാലുമാറി വെള്ളാപ്പള്ളി കളിച്ചു. ഇതറിയാതെ മോദി വെള്ളാപ്പള്ളിക്ക് കേന്ദ്ര സേനയുടെ സുരക്ഷയും മകന്‍ തുഷാറിനെ കേരളത്തിലെ എന്‍ഡിഎ കണ്‍വീനറുമാക്കി. ഏത് സമയവും അമിത്ഷായെ കാണാന്‍ തുഷാറിന് കഴിയുന്ന സാഹചര്യവുമായിരുന്നു. അതിനാല്‍ കേരള നേതാക്കളോട് പരമപുച്ഛവുമായിരുന്നു. അച്ഛന് ഗവര്‍ണര്‍ സ്ഥാനവും മകന് കേന്ദ്രമന്ത്രി സ്ഥാനവും അവര്‍ കണ്ണ് വച്ചിരുന്നു.

എന്നാല്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അച്ഛനും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അച്ഛനും മകനും ഒന്നിച്ച് കളിച്ചതോടെ കേരളത്തില്‍ ബിജെപിയ്ക്ക് ഒന്നും നേടാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും തുഷാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പഴയ മോഹങ്ങള്‍ പൊടിതട്ടാന്‍ ഡല്‍ഹിയിലെത്തിയ തുഷാറിന് വളരെ കയ്ക്കുന്ന അനുഭവമാണ് ഉണ്ടായത്.

എന്‍ഡിഎയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെ പുറത്താക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനിച്ചു കഴിഞ്ഞു. ബിജെപിക്ക് ബിഡിജെഎസ് പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് ഇത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബിഡിജെഎസ് പാലം വലിച്ചു. ബിഡിജെഎസിനെ കൂടെ കൂട്ടുന്നതു കൊണ്ട് എന്‍ എസ് എസിന്റെ സഹായം ബിജെപിക്ക് കിട്ടുന്നുമില്ല. എസ് എന്‍ ഡി പി യൂണിയന്റെ പിന്തുണ പ്രതീക്ഷിച്ചാണ് ബിഡിജെഎസിനെ ബിജെപി കൂടെ കൂട്ടിയത്. എന്നാല്‍ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ ബിജെപിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. കേരളത്തില്‍ അമിത് ഷായ്ക്ക് ഏറ്റവും അടുത്ത് ബന്ധമുണ്ടായിരുന്നത് തുഷാര്‍ വെള്ളാപ്പള്ളിയുമായായിരുന്നു. എന്നാല്‍ തിരിച്ച് തുഷാറും ബിഡിജെഎസും പറ്റിക്കുകയാണെന്നാണ് അമിത് ഷാ വിലയിരുത്തുന്നു.

കഴിഞ്ഞ ഏഴു ദിവസമായി ഡല്‍ഹിയില്‍ കാത്തു കിടക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയെ കാണാന്‍ അനുമതി നല്‍കുവാന്‍ ബിജെപി യുടെ ഉത്തരവാദിത്വപെട്ട ആരും തയ്യാറായില്ല. തുഷാറിന്റെ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയുള്ള നിരന്തര അഭ്യര്‍ത്ഥന അമിത് ഷാ തള്ളുന്നതും ബോധപൂര്‍വ്വമാണ്. തുഷാറും, വെള്ളാപ്പള്ളിയും ഇനി എന്‍ഡിഎയുടെ ഭാഗമായി വേണ്ട എന്ന തീരുമാനം ഉണ്ടായികഴിഞ്ഞുവെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.


അതേസമയം പാര്‍ട്ടി അധ്യക്ഷനായ തുഷാറിനെ പുറത്താക്കി ബി ഡി ജെ എസിനെ എന്‍ ഡി എ ഘടക കക്ഷിയാക്കി നിലനിര്‍ത്താനും തീരുമാനമുണ്ട്. ബി ഡി ജെ എസിന്റെ തുഷാര്‍ ഒഴികെയുള്ള നിലവിലെ നേതാക്കളെ നിലനിര്‍ത്തി സംഘടനാ തലപ്പത്തേയ്ക്ക് ടി പി സെന്‍കുമാര്‍ മോഡല്‍ പ്രൊഫഷണല്‍ നേതൃനിര സൃഷ്ടിക്കാനാണ് ആലോചന.

സമുദായ സംഘടന എന്ന ലേബല്‍ മാറ്റി ബി ഡി ജെ എസിനെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാക്കി പ്രമുഖ ഘടകകക്ഷിയാക്കി മാറ്റാനും ആലോചനയുണ്ട്. ഉടന്‍ 10 സംസ്ഥാനങ്ങളില്‍ എങ്കിലും സംഘടനയുടെ കമ്മിറ്റികള്‍ നിലവില്‍ വരും. ബി ഡി ജെ എസിന്റെ നേതൃനിരയില്‍ തുഷാറിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയരുന്നുണ്ട്.

ബി ഡി ജെ എസിന്റെ നേതൃനിരയില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് തുഷാറെന്നു പറയപ്പെടുന്നു. സുഭാഷ് വാസു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപി നീക്കത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

തുഷാറിനെതിരെയുള്ള ചില കേസുകള്‍ സംബന്ധിച്ച് അദ്ദേഹത്തിനെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതും സന്ദര്‍ശനാനുമതി തടയാന്‍ കാരണമായതായി പറയപ്പെടുന്നു. ഈ കേസുകളുമായി ബന്ധപെട്ടു താമസിയാതെ തുഷാറിന് കുരുക്ക് മുറുകുന്നതായും സൂചനയുണ്ട്. എന്തായാലും അമിത്ഷായെ വെറുപ്പിച്ചവരാരും മറുകര കണ്ടിട്ടില്ലെന്നതാണ് വെള്ളാപ്പള്ളിമാരെ ഭയപ്പെടുത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (5 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (5 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (6 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (6 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (6 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (6 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends