Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഓവര്‍ ടൈം പണിയെടുത്ത് ചെയ്യുന്നത്... കോഴിക്കോട്ടെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി; രക്ഷിതാക്കളുടെ പല പ്രസ്താവനകളും സംശയം ഉളവാക്കുന്നതാണെന്ന് സന്ദീപ് വാര്യര്‍; നല്ലവരായ ഉണ്ണികളെ ഉണ്ടാക്കിയെടുക്കാന്‍ കേരളത്തിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഓവര്‍ടൈം പണിയെടുക്കുന്നു

06 NOVEMBER 2019 10:43 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഭരണ പ്രതിപക്ഷം മറന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒന്നിച്ച ഒരു കാലഘട്ടം ചരിത്രത്തിലില്ല. എന്നാല്‍ യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റുചെയ്തപ്പോള്‍ അതില്‍ ഏറ്റവുമധികം വേദനിച്ചത് കോണ്‍ഗ്രസുകാര്‍ക്കാണ്. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമങ്ങളെ കണ്ടത്. ഇത് കണ്ട് സിപിഎമ്മുകാര്‍ക്കും ചിരിപൊട്ടിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സിപിഎംകാരെ വെള്ളം കുടുപ്പിച്ച ഇവരുടെ മനംമാറ്റം രാഷ്ട്രീയ കേരളത്തിന് ആശ്ചര്യം തന്നെയാണ്.

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും സുഹൃത്തിനും പോലീസ് യുഎപിഎ ചുമത്തിക്കഴിഞ്ഞു. ഇതിന് പിന്നാലെ സകലരും അവര്‍ വിദ്യാര്‍ത്ഥികളാണ് നിഷ്‌ക്കളങ്കരാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ശക്തമായ തെളിവുകളാണ് പോലീസ് നിരത്തുന്നത്. ഇതിനിടെ പോലീസിന് ശക്തമായ പിന്തുണ നല്‍കി ബിജെപിക്കാരും രംഗത്തെത്തി. ഗുരുതര ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്.

കോഴിക്കോട് അറസ്റ്റിലായവര്‍ മാവോയിസ്റ്റ് ഭീകരര്‍ ആണെന്നാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ രക്ഷിതാക്കള്‍ക്കും മാതൃസോഹദരിയും നടിയുമായ സജിത മഠത്തിലും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്നും അന്വേഷിക്കണമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കാശ്മീര്‍ തീവ്രവാദി ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടപ്പോള്‍ ലെഫ്റ്റ് ലിബറലുകളും ല്യൂട്ടിയന്‍ മീഡിയകളും 'നല്ലവനായ ഉണ്ണി' എന്ന ഇമേജാണ് തീവ്രവാദിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചതെന്നു സന്ദീപ് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപ ഇങ്ങനെയാണ്

കാശ്മീര്‍ തീവ്രവാദി ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടപ്പോള്‍ ലെഫ്റ്റ് ലിബറലുകളും ല്യൂട്ടിയന്‍ മീഡിയകളും 'നല്ലവനായ ഉണ്ണി' എന്ന ഇമേജാണ് തീവ്രവാദിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചത്. സര്‍ദേശായിയും ബര്‍ഖ ദത്തും ഒക്കെ അക്കാലത്ത് ഓവര്‍ ടൈം പണിയെടുത്തു. 'നല്ലവനായ ഉണ്ണി' ഇമേജ് ക്രിയേറ്റ് ചെയ്യാന്‍ അവര്‍ എപ്പോഴും ആശ്രയിച്ചത് ബുര്‍ഹാന്‍ വാണിയുടെ ബാപ്പ പ്രധാനാധ്യാപകന്‍ ആണ്, ബുര്‍ഹാന്‍ വാണി കുട്ടിയാണ് എന്നൊക്കെയുള്ള നരേറ്റീവ്കളായിരുന്നു.

ഇതുതന്നെയാണ് കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീകരന്മാരുടെ കാര്യത്തിലും സംഭവിക്കുന്നത്. നല്ലവരായ ഉണ്ണികളെ ഉണ്ടാക്കിയെടുക്കാന്‍ കേരളത്തിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഓവര്‍ടൈം പണിയെടുക്കുന്നു. കുട്ടികള്‍, കുഞ്ഞുങ്ങള്‍ എന്നൊക്കെ വിളിച്ച് മാവോയിസ്റ്റ് തീവ്രവാദികള്‍ക്ക് അനുകൂലമായ പൊതുജന വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. കോഴിക്കോട്ടെ പോത്തന്‍ വാവയുടെ രക്ഷിതാക്കള്‍ക്കും വല്യമ്മക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടോ എന്നുള്ള കാര്യം കൂടി അന്വേഷിക്കണം. അവരുടെ പല പ്രസ്താവനകളും സംശയം ഉളവാക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ മാവോയിസ്റ്റുകളോട് ഒരു ദയാ ദാക്ഷിണ്യവും അരുത്.

അതേസമയം ഇരുവരുടെയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

യുഎപിഎ നിലനില്‍ക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ ഇന്നും കോടതിയില്‍ സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാനായി പ്രതികളില്‍നിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടിസും പുസ്തകങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (5 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (6 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (6 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (6 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (6 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends