സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി റോഡിന്റെ വലത് വശം ചേർന്ന് നടക്കുന്നതിനിടെ മദ്യലഹരിയിൽ നേരെ നിൽക്കാൻ പോലുമാകാതെ ഡ്രൈവർ ഓടിച്ച ബസ് പാഞ്ഞുകയറി ദമ്പതികൾ മരിച്ച സംഭവത്തിൽ കണ്ടക്ടര്‍ അറസ്റ്റില്‍

അടൂര്‍ ശ്രീമൂലം ചന്തയ്ക്കു സമീപത്തുവെച്ച് സ്വകാര്യ ബസ് പാഞ്ഞുകയറി നൂറനാട് മുതുക്കാട്ട്കര ശ്യാംഭവനില്‍ ശ്യാംകുമാറും ഭാര്യ ശില്പയും മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റിലായി . അപകടം ഉണ്ടാക്കിയ ബസിന്റെ കണ്ടക്ടറും ആലപ്പുഴ തകഴി സ്വദേശിയുമായ സൗപര്‍ണ്ണികയില്‍ ജിതി(44)നാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത് .
മദ്യപിച്ച് ബസ് ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും ബസ് ഡ്രൈവര്‍ ഉല്ലാസിനെ ഒന്നാം പ്രതിയാക്കി അടൂര്‍ പോലീസ് നേരത്തെതന്നെ അറസ്റ്റ് ചെയ്തിരുന്നു. ബസിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വഹിക്കുന്ന കണ്ടക്ടര്‍ ഡ്രൈവര്‍ മദ്യപിച്ചു എന്ന് മനസ്സിലായിട്ടും വാഹനം ഓടിക്കാന്‍ അനുവദിച്ചു, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതെ ഓടി രക്ഷപ്പെട്ടു എന്നീ കുറ്റങ്ങളാണ് ജിതിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























