Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കല്യാണം കാണാനെത്തേണ്ടവര്‍ കണ്ട കാഴ്ച... മറ്റൊരു സെല്‍ഫി മോഹം വന്‍ ദുരന്തമായി മാറി; കിണറിന്റെ പടിയില്‍ നിന്ന് പ്രതിശ്രുതവരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് കിണറ്റില്‍ വീണ് ദാരുണാന്ത്യം; രക്ഷിക്കാന്‍ ശ്രമിച്ച വരനും വീണു

06 NOVEMBER 2019 12:19 PM IST
മലയാളി വാര്‍ത്ത

ലോകത്ത് പണ്ടുമുതലേ സെല്‍ഫി ഉണ്ടായിരുന്നെങ്കിലും സ്മാര്‍ട്ട് ഫോണുകളുടെ അതിപ്രസരത്തോടെയാണ് നമ്മുടെ നാട്ടിലും സെല്‍ഫി പ്രേമം ഉണ്ടായത്. പണ്ടൊക്കെ ഒരു ഫോട്ടോയെടുത്ത് ഫിലിം വാഷ് ചെയ്ത് ചില്ലിട്ട് ഫ്രെയിം ചെയ്ത് വീട്ടില്‍ സൂക്ഷിക്കുക പതിവായിരുന്നു. പക്ഷെ അതിന് കാശും കൂടുതലായിരുന്നു. അതിനാല്‍ തന്നെ അപൂര്‍വവുമായിരുന്നു. അന്നൊക്കെ ഫോട്ടോഗ്രാഫര്‍മാരായിരുന്നു സമൂഹത്തിലെ താരം. അവരുടെ ഗമയും സ്റ്റൈലും ഒന്നു വേറെ തന്നെ. അവരുടെ ഗമ കണ്ടിട്ടാണോയെന്തോ ദൈവം എല്ലാവരുടെ കൈയ്യിലും ഓരോ ക്യാമറ നല്‍കിയത്. ഇന്നാകട്ടെ എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്. എല്ലാവരുടെ കൈയ്യിലും അന്നേരം ഫോട്ടോയെടുത്ത് ഗ്ലാമര്‍ കൂട്ടാന്‍ പറ്റുന്ന സ്മാര്‍ട്ട് ഫോണുണ്ട്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെല്ലുന്ന ഫോട്ടോകളാണ് ഓരോരുത്തരും എടുക്കുന്നത്. മാത്രമല്ല ഫോട്ടോയെടുത്ത് ചില്ലിട്ട് വച്ച് വീട്ടില്‍ വരുന്നവരെ മാത്രം കാണിക്കേണ്ട. ഈ ലോകം മൊത്തം കണ്ടോളും. ചിരിക്കാന്‍ വക നല്‍കുന്ന കമന്റും കിട്ടി സായൂജ്യമടയാം. ഭാഗ്യമുണ്ടങ്കില്‍ വൈറലുമാകും. അതുവഴി വീട്ടുകാരും അറിഞ്ഞോളും.

സെല്‍ഫിയുടെ കഥ ഇങ്ങനെ നടക്കുമ്പോള്‍ എങ്ങനെ വെറൈറ്റി സെല്‍ഫിയെടുത്ത് മറ്റുള്ളവരില്‍ അസൂയ ഉളവാക്കുമെന്നുള്ള ചിന്തയുള്ളവരും കുറവല്ല. അവരുടെ മനോനില പലപ്പോഴും എത്തിക്കുന്നത് അത്യാപത്തിലേക്കാണ്. പിന്നീടൊരിക്കലും സെല്‍ഫി എടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് അവരെ എത്തിക്കുന്നത്. നിരവധി ദുരന്തങ്ങളാണ് സെല്‍ഫി കാരണം ഉണ്ടായിട്ടുള്ളത്. അടുത്തിടെ പതിനേഴാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 16 കാരി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത് ഏറെ ശ്രദ്ധ നേടിയുന്നു. ദുബായിലെ ഷേഖ് സയീദ് റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. കസേരയില്‍ കയറി നിന്നായിരുന്നു പെണ്‍കുട്ടി സെല്‍ഫിക്ക് ശ്രമിച്ചത്. കസേര വഴുതിയപ്പോള്‍ പെണ്‍കുട്ടിക്ക് നിലതെറ്റി, ഇവര്‍ താഴേക്ക് പതിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി സംഭവത്തിന്റെ ദൃക്‌സാക്ഷിയായ നടുക്കുന്ന വാര്‍ത്തയാണ് കേട്ടത്.

അതിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ജീവന്‍ എടുത്ത് സെല്‍ഫി എത്തിയിരിക്കുകയാണ്. കിണറിന്റെ പടിയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കിണറ്റിലേയ്ക്ക് വീണ് 24 കാരിക്കാണ് ദാരുണാന്ത്യമുണ്ടായത്. പ്രതിശ്രുതവരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചെന്നൈ പട്ടാഭിറാം ഗാന്ധിനഗറില്‍ താമസിക്കുന്ന മേഴ്‌സി സ്‌റ്റെഫി ആണ് മരിച്ചത്. മേഴ്‌സിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിശ്രുത വരന്‍ 24 കാരനായ അപ്പുവും കിണറ്റിലേയ്ക്ക് വീണു.

ജനുവരിയില്‍ വിവാഹം നടക്കാനിരുന്ന ഇവര്‍ ഒരുമിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് ബൈക്കുമായെത്തിയ അപ്പു മേഴ്‌സിയുമൊത്ത് പുറത്തേക്കുപോയി. വണ്ടല്ലൂര്‍ മിഞ്ചൂര്‍ നാലുവരിപ്പാതയില്‍ വഴിയരികിലെ കൃഷിത്തോട്ടം കണ്ട മേഴ്‌സി ഫോട്ടോയെടുക്കാനായി ബൈക്ക് നിര്‍ത്താനാവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന കിണറിന്റെ ഉള്ളിലേക്കിറങ്ങുന്ന പടിക്കെട്ടിലിരുന്ന് ഇരുവരും ചിത്രങ്ങളെടുത്തു. ഇതിന്റെ ഇടയിലാണ് മേഴ്‌സി കിണറ്റിലേയ്ക്ക് വീണത്.

രക്ഷിക്കാനായി കൈനല്‍കിയപ്പോഴാണ് അപ്പുവും കിണറ്റിലേയ്ക്ക് വീണത്. ഇതിനകം മേഴ്‌സി വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. നിലവിളി കേട്ടെത്തിയ കൃഷിക്കാര്‍ വെള്ളത്തില്‍നിന്ന് അപ്പുവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. എന്നാല്‍ മേഴ്‌സിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് മേഴ്‌സിയുടെ മൃതദേഹം കണ്ടെടുത്തത്. അപ്പു ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജനുവരിയിലെ ഇവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിയിരുന്നു. പന്തല്‍ ഒരുക്കേണ്ട മുറ്റത്ത് വിവാഹത്തില്‍ പങ്കെടുക്കേണ്ട ബന്ധുക്കള്‍ നിറകണ്ണുകളോടെയാണ് യുവതിയ്ക്ക് അന്ത്യയാത്ര നല്‍കിയത്. ഒരു സെല്‍ഫിയുണ്ടാക്കിയ വിനയേ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (5 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (6 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (6 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (6 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (6 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends