Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഇന്ന് കുറ്റം പറയുന്നു വെടിവച്ച് കൊന്നിരുന്നെങ്കിൽ; മഞ്ചക്കണ്ടിയില്‍ നിന്ന് മാവോയിസ്റ്റുകളുടെ ആക്രമണപദ്ധതിയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി; പ്രകൃതി അനുസരിച്ച്‌ ആക്രമണം നടത്തേണ്ട രീതികൾ വ്യക്തമായി കുറിപ്പുകളില്‍ വിവരിക്കുന്നു; പ്ലാൻ പുറത്തുവിട്ട് പോലീസ്

06 NOVEMBER 2019 12:31 PM IST
മലയാളി വാര്‍ത്ത

മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന തെളിവുകൾ. പാലക്കാട്, മഞ്ചക്കണ്ടിയില്‍ നിന്ന് മാവോയിസ്റ്റുകളുടെ ആക്രമണപദ്ധതിയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി. ഭൂപ്രകൃതി അനുസരിച്ച്‌ ആക്രമണം നടത്തേണ്ട രീതികൾ വ്യക്തമായി കുറിപ്പുകളില്‍ വിവരിക്കുന്നതായി പോലീസ് വ്യക്തമാക്കി. പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതി കണക്കിലെടുത്ത് ഓരോ സ്ഥലത്തും വ്യത്യസ്തമായ ആക്രമണപദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് ഡയറിക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. രേഖാചിത്രങ്ങള്‍ അടങ്ങിയ ഡയറിക്കുറിപ്പുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകലില്‍ നിന്നാണ് ഈ രേഖകള്‍ പൊലീസിന് ലഭിച്ചത്. ഇവരുടെ ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് അടക്കമുള്ള സാധനങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ഇവ പൊലീസ് പരിശോധിച്ചുവരികയാണ്.

വയനാട്ടില്‍ നാടുകാണി, മലപ്പുറത്ത് കബനി, അട്ടപ്പാടിയില്‍ ഭവാനി എന്നിങ്ങനെ ദളങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം നടക്കുന്നത്. ഓരോ ദളങ്ങളും വ്യത്യസ്തമായ തരത്തില്‍ ആക്രമണങ്ങള്‍ നടത്തണം. അതിനായി ഏത് രീതിയില്‍ പരിശീലനം നടത്തണം, ഏത് രീതിയില്‍ അതിന്റെ തയ്യാറെടുപ്പുകള്‍ നടത്തണം എന്നതുള്‍പ്പെടെയുള്ള ഡയറിക്കുറിപ്പുകളാണ് പുറത്തുവന്നത്.

കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് , ജാര്‍ഖണ്ഡ്, ഛത്തീസ് ഗഡ് അടക്കമുള്ള മാവോയിസ്റ്റ് സംഘടനകളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് ഷാര്‍പ്ഷൂട്ടറാണ്. സായുധ സംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കമാന്‍ഡോ കൂടിയാണ് ദീപക് എന്നാണ് സംശയം. മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലനദൃശ്യങ്ങളാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടെ അറസ്റ്റിലായ താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് നിലമ്ബൂരില്‍ പൊലീസ് വെടിവെപ്പില്‍ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികള്‍ വഴിയാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് താഹ മാവോയിസ്റ്റ് കേഡറായി മാറിയെന്നും പൊലീസ് പറയുന്നു.

പൊലീസ് പിടികൂടിയ അലന്റെയും താഹയുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രഹസ്യ കോഡുകള്‍ അടങ്ങിയ പുസ്തകങ്ങളിലെ വിവരങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുള്ള കോഡുകളാണ് അവര്‍ ഉപയോഗിക്കുന്നത്. അലന്‍ ആറു ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഫോണ്‍വിളിച്ചവരില്‍ നിന്ന് വിശദാംശങ്ങല്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് സൂചിപ്പിച്ചു. ജയിലില്‍ കഴിയുന്ന താഹയുടെയും അലന്റെയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.

അതേസമയം മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍. പ്രോ​സി​ക്യു​ഷ​ന്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കും. പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് നി​ര്‍​ദേ​ശം കി​ട്ടി​യി​ല്ല. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. യു​വാ​ക്ക​ളെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം അ​പേ​ക്ഷ ന​ല്‍​കി. ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ

യു​എ​പി​എ പ്ര​ത്യേ​ക കോ​ട​തി കൂ​ടി​യാ​യ പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഇ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (5 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (6 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (6 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (6 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (6 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends