യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല... യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കി... ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് ബന്ധുക്കള്‍

യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കി... ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് ബന്ധുക്കള്‍ . കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ ഇതുവരേ പിന്‍വലിച്ചിരുന്നില്ല. ഇതു പിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷനു ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ച കോഴിക്കോട് സെഷന്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
അലനും താഹയും സി.പി.ഐ മാവോയിസ്റ്റാണെന്ന് സമ്മതിച്ചതായും അലന്‍ ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് നിരോധിത സംഘടനയുടെ ലഘുലേഖകള്‍ കണ്ടെടുത്തെതെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. ബാഗില്‍ നിന്നും കോഡ് ഭാഷയിലുള്ള കുറിപ്പുകളും രേഖകളും ലഭിച്ചു. താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് നിലമ്ബൂരിലെ വെടിവെപ്പിന് ശേഷമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
https://www.facebook.com/Malayalivartha

























