Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

എടാ ശിവാ അടങ്ങേടാ.. മുൻപാപ്പാൻ എത്തി ശിവനോട് ഇരിക്കാൻ പറഞ്ഞു, ഒന്നും മിണ്ടാതെ തിരുനക്കര ശിവൻ മുട്ടുമടക്കി. കൊമ്പു കുത്തിച്ചു; ഇടഞ്ഞ കൊമ്പനു മുന്നിൽ കോട്ടയം ഇല്ലിക്കൽ വിറച്ചത് രണ്ടര മണിക്കൂർ; ശിവന്റെ പരാക്രമത്തില്‍ ഇരുപത്തിയാറുകാരനായ ഒന്നാം പാപ്പാനു ദാരുണാന്ത്യം

06 NOVEMBER 2019 01:13 PM IST
മലയാളി വാര്‍ത്ത

മനോജ് എത്തി ശിവനോട് ഇരിക്കാൻ പറഞ്ഞു. ഒന്നും മിണ്ടാതെ തിരുനക്കര ശിവൻ മുട്ടുമടക്കി. കൊമ്പു കുത്തിച്ചു... ഇടഞ്ഞ കൊമ്പനു മുന്നിൽ കോട്ടയം ഇല്ലിക്കൽ വിറച്ചത് രണ്ടര മണിക്കൂർ. വിരണ്ടോടിയ കൊമ്പന്‍ നാടിനെ വിറപ്പിച്ചതു മണിക്കൂറുകളോളമാണ്. ഒടുവില്‍ ശാന്തനായതു രണ്ടു മാസം മുന്‍പുവരെ പാപ്പാനായിരുന്ന മനോജ്‌ എത്തിയതോടെ. അപോഴേക്കും തിരുനക്കര ശിവന്റെ പരാക്രമത്തില്‍ ഇരുപത്തിയാറുകാരനായ ഒന്നാം പാപ്പാന്റെ ജീവന്‍ പൊലിഞ്ഞിരുന്നു.

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ അല്‌പശി ഉത്സവത്തിന്റെ ആറാട്ടിനു ശേഷം തളയ്‌ക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ്‌ തിരുനക്കര ശിവന്‍ എന്ന ആന വിരണ്ടോടിയത്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെ ചെങ്ങളം മരുതനാല്‍ ജങ്‌ഷനും ആമ്പക്കുഴി ജങ്‌ഷനുമിടയിലുള്ള ഭാഗത്തായിരുന്നു സംഭവം. വൈകിട്ട്‌ 5.30 തിരുനക്കരയില്‍ നിന്നും ആറാട്ട്‌ എഴുന്നള്ളിപ്പു കഴിഞ്ഞു പനംപട്ടയുമായി ചെങ്ങത്തുകാവിലേയ്‌ക്ക്‌ വന്ന തിരുനക്കര ശിവന്‍ ഇല്ലിക്കല്‍ കവലയില്‍ ഇടഞ്ഞു. തുടര്‍ന്ന്‌ വാഹനങ്ങളുടെയും ജനങ്ങളുടെ പരിഭ്രാന്തിയില്‍ വിറളി പൂണ്ടു കുമരകം റോഡിലൂടെ ഓടി.

ഈ സയം ഒന്നാം പാപ്പാന്‍ വിക്രം ശിവന്റെ പുറത്തുണ്ടായിരുന്നു. ആനപ്പുറത്തിരുന്നു ശിവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന്‌ ആറുമണിയോടെ ശിവന്‍ മരുതന കവലയില്‍ എത്തിയപ്പോള്‍ കുമരകം ഭാഗത്തു നിന്നും കോട്ടയത്തേയ്‌ക്കു വന്ന യാത്രിക്‌ എന്ന സ്വകാര്യ ബസിന്‌ അഭിമുഖമായി വന്നു. ഇതു കണ്ട വിക്രം ആനയുടെ മുകളില്‍ നിന്നു ചങ്ങലയില്‍ പിടിച്ചു ഇറങ്ങാന്‍ ശ്രമിച്ചു. ഈ സമയം ബസിനു മുന്നില്‍ എത്തിയ ശിവന്‍ ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. ശേഷം ബസിന്റെ വലതു വശത്തുകൂടി അകത്തേക്കുള്ള റോഡിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആനപ്പുറത്തു നിന്നും തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഒന്നാം പാപ്പാന്‍ വിക്രം റോഡില്‍ നിന്ന വൈദ്യുത പോസ്‌റ്റിനും ആനയ്‌ക്കും ഇടയിലായി ഞെരിഞ്ഞ്‌ അമര്‍ന്നു നിലത്തു വീഴുകയായിരുന്നു. ഇതനിടെ മരുതന ഭാഗത്തെ ഇടവഴിയില്‍ വാഹനങ്ങളുടെയും ജനങ്ങളുടെയും ഒച്ചപ്പാടുകള്‍ ഇല്ലാതെ വന്നതോടെ ശിവന്‍ ശാന്തനായി നിന്നതോടെ സമീപത്തെ കിണറില്‍നിന്നും വെള്ളമെത്തിച്ചു നനച്ചു.

ഇതിനിടെ ശാന്തനായി നിന്ന ശിവനെ തളയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നു രാത്രി എട്ടുമണിയോടെ രണ്ടു മാസം മുന്‍പുവരെ ശിവന്റെ പാപ്പാനായിരുന്ന മനോജ്‌ എത്തി ശിവനെ തളയ്‌ക്കുകയായിരുന്നു
ശിവന്റെ മുൻ പാപ്പാനാണ് സി.എം. മനോജ് കുമാർ. ഇന്നലെ ആന ഇടഞ്ഞപ്പോൾ മനോജ് ചിറക്കടവിലായിരുന്നു. ഉടനെ നാട്ടുകാരും ദേവസ്വം അധികൃതരും മനോജിനെ വിളിച്ചു. ബൈക്കിൽ പാഞ്ഞെത്തിയ മനോജ് ശിവനോട് ഇരിക്കാൻ പറഞ്ഞു. കൊമ്പു കുത്തിച്ചു. തുടർന്ന് പഴവും ശർക്കരയും നൽകി. 9 മണിയോടെ അഴിച്ച് ചെങ്ങളത്തു കാവിലേക്കു കൊണ്ടു പോയി. ചിറക്കടവ് നീലകണ്ഠന്റെ പാപ്പാനായ മനോജിനെ ഇന്നലെ ശിവന്റെ പാപ്പാനായി നിയമിച്ചു. 10 വർഷം ശിവന്റെ രണ്ടാം പാപ്പാനായ മനോജ് 4 മാസം മുൻപാണ് മാറിയത്.

ഇല്ലിക്കൽ ഭാഗത്തു വച്ചായിരുന്നു ആന ആദ്യം കുറുമ്പ് കാട്ടിയത്. അവിടെ നിന്നു മരുതന ഭാഗത്തേക്കു ഓടുകയായിരുന്നു. ചിറക്കടവ് ക്ഷേത്രത്തിലെ ആനയുടെ പാപ്പാനായി മനോജ് സ്ഥലം മാറിപ്പോയതായിരുന്നു. മനോജ് എട്ടോടെ സ്ഥലത്തെത്തി. ഇതോടെയാണ് ആന ശാന്തനായത്. മനോജ് ആനയെ കൂച്ചുവിലങ്ങിടുകയും ചെയ്തു. രാത്രി എട്ടരയോടെ ആനയുടെ കൂച്ചുവിലങ്ങഴിച്ചു ചെങ്ങളത്തുകാവ് ക്ഷേത്രമൈതാനത്ത് മനോജ് തളച്ചതോടെയാണ് നാട്ടുകാരുടെ ഭീതിയൊഴിഞ്ഞത്. സുഖചികിത്സയുടെ ഭാഗമായി ചെങ്ങളത്തുകാവിലാണ് ആനയെ തളച്ചിരുന്നത്. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ തിരുനക്കര ഉത്സവത്തിനായി തിങ്കളാഴ്ചയാണു ക്ഷേത്രത്തിലേക്കു കൊണ്ടുവന്നത്. ഇന്നലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.

ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരത മുൻപ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. ആ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (5 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (6 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (6 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (6 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (6 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends