കൂട്ടുകാരിക്ക് ഒരു കാര്യം കാട്ടിത്തരാമെന്ന് പറഞ്ഞ് ക്ലാസ് മുറിയില്‍ കയറി ഗ്രില്ല് തുറന്ന് താഴേയ്ക്ക് ചാടി കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു: വീഴ്ചയിൽ നട്ടെല്ലിനും വാരിയല്ലിനും സാരമായി പരിക്ക് പറ്റിയ വിദ്യാർത്ഥിനിയെ വിദഗ്ദ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുടുംബ പ്രശ്നങ്ങളെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി തസ്മീ (19)നാണ് ആത്മഹത്യക്കു ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൂട്ടുകാരിയുമായി സംസാരിക്കുന്നതിനിടെ 'ഞാനൊരു കാര്യം കാട്ടിത്തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ താഴേയ്ക്ക് പറഞ്ഞയച്ചു. വിദ്യാർത്ഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ കയറിയ തസ്മീ ഗ്രില്ല് തുറന്ന ശേഷം പുറംതിരിഞ്ഞു താഴേക്കു ചാടുകയായിരുന്നു. കൂട്ടുകാരി താഴെയെത്തി നോക്കിയപ്പോള്‍ കണ്ടത് താഴെക്ക് ചാടുന്ന രംഗമായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വീഴ്ചയില്‍ നട്ടെല്ലിനും വാരിയല്ലിനും സാരമായി പരിക്ക് പറ്റിയ വിദ്യാർത്ഥിനിയെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ കൊണ്ട് വന്നെങ്കിലും വിദഗ്ദ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha

























