യതീഷ് ചന്ദ്ര പലതും മുന്‍കൂട്ടി കണ്ടു, ആഭ്യന്തര വകുപ്പ് അറിയുന്നില്ലേ; മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാന്‍ ജില്ലയിലെ പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഉല്ലാസ ദിനം

മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാന്‍ ജില്ലയിലെ പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഉല്ലാസ ദിനം. സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര ഐപിഎസിന്റേതാണ് തീരുമാനം. പൊലീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങള്‍ക്ക് ഒരുമിച്ച് പോകാനാകും. പൊലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും പൊലീസുകാര്‍ക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാവും. സ്റ്റേഷനിലെ ദൈനംദിന ജോലികള്‍ തടസ്സപ്പെടാത്ത വിധത്തില്‍ മുന്‍കൂട്ടി അനുവാദത്തോടെയാകും ഉല്ലാസ അവധി അനുവദിക്കുക. ഇതിനായി സിറ്റി പൊലീസ് ലിമിറ്റിലെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരെ താത്കാലികമായി ഈ സ്റ്റേഷനില്‍ നിയോഗിക്കും. കാഷ്വല്‍ ലീവായാണ് ഉല്ലാസ ദിന അവധി പരിഗണിക്കുക.
പൊലീസുകാര്‍ക്കിടയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുക, മാനസിക സമ്മര്‍ദ്ദം അതിജീവിക്കുക, കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉല്ലാസ ദിനം സംഘടിപ്പിക്കുന്നത്. കേരള പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അയ്യന്തോള്‍ സ്വദേശി അനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനിലിന്റെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ ആണ് അനില്‍ കുമാര്‍. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനായ ഇയാള്‍ കുറച്ചു നാളുകളായി മെഡിക്കല്‍ ലീവിലായിരുന്നു. മൃതദേഹം തൃശ്ശൂര്‍ ദയാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അടുത്തിടെയായി പോലീസ് സേനയില്‍ ആത്മഹത്യകള്‍ കൂടുകയാണ്. കഴിഞ്ഞ മാസവും ആലുവയില്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ് ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha

























