Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

തൃശൂര്‍ ജില്ലയില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി, അവര്‍ എവിടെ, എന്തിന് പോയി

06 NOVEMBER 2019 02:29 PM IST
മലയാളി വാര്‍ത്ത

ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികള്‍ പോയതെന്ന് പോലീസ് പറയുന്നു. തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്‌നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്. ചാലക്കുടിയിലെ പെണ്‍കുട്ടി മാത്രം അയല്‍വാസിയ്‌ക്കൊപ്പമാണ് പോയത്. ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് ആറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പോലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറയുന്നു. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്‌റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുമായി ഇറങ്ങിപ്പോകുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് യുവതികളായ വീട്ടമ്മമാര്‍ മക്കളെ ഉപേക്ഷിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാക്കളുമായി ഒളിച്ചോടിയിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര സ്വദേശിനി മകളെ നേമം ബസ്‌റ്റോപ്പില്‍ ഉപേക്ഷിച്ചിട്ടാണ് മുങ്ങിയത്. കോട്ടയത്തുള്ള കാമുകന്റെ വീട്ടില്‍ നിന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. ബാലാവകാശ നിയമപ്രകാരം കുട്ടികളെ സംരക്ഷിച്ചില്ലെന്ന വകുപ്പ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കാട്ടാക്കട കോട്ടാകുഴി സ്വദേശി അഞ്ജുവിനെയും കാമുകന്‍ രാജേഷിനെയും ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് ഇന്നലെ റിമാന്‍ഡിലാക്കി. അഞ്ജുവിന്റെ ആദ്യ വിവാഹത്തില്‍ 13 വയസ്സുള്ള മകനും രണ്ടാം വിവാഹത്തില്‍ ഒന്‍പത് വയസ്സുള്ള മകളുമുണ്ട്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends