Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... അവസാന തീയതി ഡിസംബർ 31.. ആധാറും പാനും ബന്ധിപ്പിക്കേണ്ടതിങ്ങനെ


കേരളത്തിൽ സ്വർണം വാങ്ങാൻ ഇന്ന് ഏറ്റവും നല്ല ദിവസം ....സ്വർണ വിലയിൽ ആറാം ദിവസവും ഇടിവ്


ഫെബ്രുവരിയിൽ തുടങ്ങുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പരീക്ഷയുടെ പ്രീലിമിനറി പരീക്ഷക്കു തയ്യാറെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ


അഭിനയ മോഹം തോന്നിയപ്പോൾ കിട്ടിയ നല്ല ജോലിവരെ കളഞ്ഞു... ശ്രീനിഷ് അരവിന്ദിനെ സീരിയല്‍ രംഗത്തേക്ക് കൊണ്ട് വന്നത് ആ പ്രശസ്ത സിനിമാ സീരിയല്‍ നടി; തുറന്ന് പറഞ്ഞ് താരം


പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യായ യുവതിയെയും കൊണ്ട് നാടുവിട്ടത് വിവാഹം കഴിഞ്ഞ യുവാവ്... ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണ​മു​ള്‍​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി പുതിയ ജീവിതം ആരംഭിക്കാൻ പ്ലാനിട്ടപ്പോൾ പ​യ്യ​ന്നൂ​ര്‍ പോലീസിന്റെ വലയിൽ വീണു... പിന്നെ സംഭവിച്ചത്...

അമ്മയുടെ ഉള്ളിലെ പിടച്ചിൽ കാണാത്ത മകൾ; 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്‍റെ പേരിൽ വച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്ക് തുല്യമായി വീതിച്ചുനൽകിയ വൃദ്ധയായ അമ്മയെ പറ്റിച്ച് വീട് തട്ടിയെടുത്ത് മകൾ- ചോദ്യം ചെയ്തതോടെ അമ്മയെ പുറത്താക്കി; മൂത്ത മകൾക്ക് വീട് നൽകിയെന്ന കാരണം പറഞ്ഞ് ഏറ്റെടുക്കാൻ തയ്യാറാകാതെ മറ്റുമക്കൾ

16 NOVEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. മകൾക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിലായിരിക്കുകയാണ് ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി മേരി. 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്‍റെ പേരിൽ വച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്ക് തുല്യമായി വീതിച്ചുകൊടുക്കുകയായിരുന്നു മേരി.

തന്റെ മരണ ശേഷം തന്റെ പേരിലുള്ള വീടും മക്കള്‍ക്ക് കൊടുക്കാനായിരുന്നു മേരിയുടെ തീരുമാനം. ഇതിനിടെ പെണ്‍മക്കളിൽ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപ്പേപ്പറിൽ മേരിയിൽ നിന്ന് ഒപ്പിട്ടുവാങ്ങി. പിന്നീടാണ് സ്ഥലവും വീടും തട്ടിയെടുത്തതാണെന്ന് മനസിലായത്. ചോദ്യം ചെയ്തപ്പോൾ മേരിയെ വീട്ടിൽ നിന്ന് ഇറക്കിയും വിട്ടു. തൊട്ടടുത്തായി മറ്റ് മക്കൾ ഉണ്ടെങ്കിലും മകൾക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയിൽ അവരും കൈയ്യൊഴിയുകയാണ്. നീതിക്കായി ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് മേരി. എന്നാല്‍ ആരോപണത്തിൽ മകള്‍ സാലി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

സ്വത്ത് എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ നടതള്ളുന്ന മക്കളെ കുറിച്ചുള്ള വാർത്തകൾ ദിവസംതോറും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരം വാർത്തകൾ വരുമ്പോഴും ആവർത്തനം നടക്കുന്നു എന്നതാണ് വസ്തുത. എന്നാൽ നിയമത്തിന്റെ പരിരക്ഷ ഇവർക്കായി ഉണ്ടെങ്കിലും അജ്ഞതയും മക്കളോടുള്ള സ്‌നേഹവും മൂലം പലരും പരാതികളുമായി രംഗത്തു വരാറില്ലെന്നതാണ് വാസ്തവം.

ഇങ്ങനെ സ്വത്തുക്കൾ തരപ്പെടുത്തി മക്കൾ സംരക്ഷിക്കുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് അതു തിരിച്ചെടുക്കാൻ അവകാശമുണ്ട്. മക്കളാൽ പുറംതള്ളപ്പെട്ട് തെരുവിൽ അലയുന്നവരും അനാഥ മന്ദിരങ്ങളിൽ അഭയം പ്രാപിച്ചവരും ഇതൊന്നുമറിയാതെ വിധിയെന്ന് കരുതി ശിഷ്ടജീവിതം തള്ളുന്നു. വീട്ടിൽ കൊടിയ പീഡനം സഹിച്ച് കഴിയുന്നു മറ്റൊരു കൂട്ടർ. 2007ൽ നിലവിൽ വന്ന വയോജന നിയമം നൽകുന്ന സംരക്ഷണത്തെപ്പറ്റി ഇവരെ ബോധവത്കരിക്കാനും വേണ്ട സഹായം ചെയ്യാനും പൊലീസോ പൊതുപ്രവർത്തകരോ തയ്യാറാകുന്നുമില്ല. വയോധികപീഡനം അനുദിനം പെരുകുകയാണ്. അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മമയാണ് വയോധികരുടെ സ്ഥിതി കഷ്ടത്തിലാക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ തെന്നിന്ത്യന്‍ നടന്‍ ആരാണെന്നോ ....?മോഹന്‍ലാലോ മമ്മൂട്ടിയോ രജനീകാന്തോ അല്ല അത്..മറിച്ച് ..!  (2 minutes ago)

പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !  (14 minutes ago)

കാസര്‍കോട് ജില്ലയിൽ ചെറുവിമാനത്താവളം ഒരുങ്ങുന്നു ..!  (23 minutes ago)

"അമിത്ഷായുടെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി"  (1 hour ago)

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !  (1 hour ago)

രജനികാന്ത് എന്ന വിസ്മയം പിറന്നാൾ നിറവിൽ ..!  (1 hour ago)

പുത്തൻ ചുവട് വെയ്പ്പുമായി ആഷിക് അബുവും ശ്യാം പുഷ്‌കരനും ബോളിവുഡിലേക്ക്....!  (1 hour ago)

ശ്വേതാ മേനോന്‍ ചിത്രം പറുദീസ വൈറലാകുന്നു  (1 hour ago)

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി ബെന്ന്യാമിന്‍....!  (1 hour ago)

ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും  (2 hours ago)

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം... ഉത്തരവാദി പൊതുമരാമത്ത് വകുപ്പെന്ന് ജല അതോറിറ്റി  (2 hours ago)

ബിഹാറില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി  (2 hours ago)

ആ സത്യം ആരാധകർക്കായി തുറന്നു പറഞ്ഞ് ദുൽഖർ 'പ്രണയരംഗങ്ങളില്‍ കൈവിറയ്ക്കും, നടിയുടെ മുടിയിഴയില്‍ കൈകോര്‍ത്ത് പിടിക്കും !  (2 hours ago)

മൊബൈൽ കണക്ഷൻ എടുത്തിട്ട് മൂന്ന് മാസം; ബിൽഡിംഗ് പേര് അഡ്രസ്സിൽ ചേർത്തിട്ടില്ല; ആരോപണവുമായി യുവാവ് രംഗത്ത്  (3 hours ago)

പൗരത്വ ഭേ​ദ​ഗ​തി ബിൽ  (4 hours ago)

Malayali Vartha Recommends