ശബരിമല നട തുറന്നു
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡല മകരവിളക്ക് ഉത്സവത്തിനായിട്ടാണ് ശബരിമല നട തുറന്നത്. സന്നിധാനം, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നാണ് നടക്കുന്നത്. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് അഞ്ച് മണിയോയോടെ തന്ത്രി കണീര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചു. തുടർന്ന് ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തിയായി എകെ സുധീർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി എംഎസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും.
https://www.facebook.com/Malayalivartha